• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുവാവിന്റെ ആത്മഹത്യ ലൈവായി കണ്ടത് 2300 പേർ; ഒരാളും പൊലീസിനെ അറിയിച്ചില്ല

News18 Malayalam
Updated: August 2, 2018, 7:04 AM IST
യുവാവിന്റെ ആത്മഹത്യ ലൈവായി കണ്ടത് 2300 പേർ; ഒരാളും പൊലീസിനെ അറിയിച്ചില്ല
News18 Malayalam
Updated: August 2, 2018, 7:04 AM IST
ഗുരുഗ്രാം: ഭാര്യയുമായുണ്ടായ വഴക്കിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ ഫേസ്ബുക്കില്‍ ലൈവായി കണ്ടത് 2300 പേർ. ആത്മഹത്യക്കായി സീലിംഗ് ഫാനിൽ കുരുക്ക് മുറുക്കുന്നത് ഉൾപ്പെടെ ലൈവായി കണ്ടവരിൽ ഒരാൾ പോലും പൊലീസിനെ വിവരം അറിയിക്കാൻ തയാറില്ല. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ അമിത് ചൗഹാൻ (28) ആണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്.

ലൈവ് വീഡിയോ തുടർച്ചയായി രണ്ട് മണിക്കൂർ ആവർത്തിച്ച് ഫേസ്ബുക്കിൽ പ്ലേ ആയി. ഒടുവിൽ ഭാര്യ പ്രീതി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മാത്രമാണ് ഭർത്താവ് തൂങ്ങിനിൽക്കുന്ന വിവരം അറിഞ്ഞത്. എന്നാൽ യുവാവിന്റെ ആത്മഹത്യ പൊലീസിനെ അറിയിക്കാൻ ബന്ധുക്കളാരും തയാറായില്ല.

ബുധനാഴ്ച പൊലീസിനെ വിവരം അറിയിക്കുന്നതിന് മുൻപു തന്നെ മൃതദേഹം സംസ്കരിച്ചിരുന്നു. യുവാവ് മാനസികമായി തകർന്ന നിലയിലായിരുന്നുവെന്നും കഴിഞ്ഞ ആറുമാസമായി ചികിത്സയിലായിരുന്നുവെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. ചൗഹാന്റെ ഭാര്യ പ്രീതി തിങ്കളാഴ്ച ഭർത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതേത്തുടര്‍ന്നാണ് ചൗഹാന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

യുവാവിൻറെ മരണം പൊലീസിൽ റിപ്പോർ‌ട്ട് ചെയ്യാത്തത് ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഫേസ്ബുക്കിൽ രണ്ട് വീഡിയോകളാണ് ചൗഹാൻ പോസ്റ്റ് ചെയ്തിരുന്നത്. 2.30 മിനിറ്റ് ദൈർഘ്യമുള്ള ആദ്യ വീഡിയോയിൽ ആത്മഹത്യ ചെയ്യാനായി പടികയറി മുകളിലെ റൂമിലേക്ക് വരുന്നതും സീലിംഗ് ഫാനിൽ ഷാള്‍ മുറുക്കുന്നതുമാണുള്ളത്. രണ്ടാമത്തെ വീഡിയോ ലൈവ് സ്ട്രീമിങ്ങായിരുന്നു. തന്റെ സുഹൃത്തുക്കളോട് ആത്മഹത്യാ വിഡിയോ പരാമവധി പേർക്ക് ഷെയര്‍ ചെയ്യാന്‍ ചൗഹാൻ ആവശ്യപ്പെട്ടിരുന്നു.

 

 
Loading...

 
First published: August 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...