• HOME
  • »
  • NEWS
  • »
  • india
  • »
  • 2301 COVID 19 CASES IN INDIA AND DEATH TOLL 56

COVID 19 | രാജ്യത്തെ കോവിഡ് കേസുകൾ 2000 കടന്നു; മരണം 56

മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

covid

covid

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു. വെള്ളിയാഴ്ച ഇന്ത്യയിലെ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 2301 ആയി. ഇതിൽ 56 പേർ മരിച്ചു. 156 പേർ സുഖം പ്രാപിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

    നിലവിൽ രാജ്യത്ത് 2088 കോവിഡ് 19 ആക്ടിവ് കേസുകളുണ്ട്.

    "രാജ്യത്ത് ആകെ 2301 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 156 പേർ സുഖം പ്രാപിച്ചു. 56 പേർ മരിച്ചു." - ആരോഗ്യവകുപ്പ് അറിയിച്ചു.

    You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി‍ [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]

    മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 335 പേർക്കാണ് ഇവിടെ ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. ഇതിൽ 16 പേർ മരിച്ചു. തമിഴ്നാടാണ് രണ്ടാമത്. 309 പേർക്കാണ് ഇവിടെ കൊറോണ ബാധിച്ചത്. ഇതിൽ ആറുപേർ മരിച്ചു. കേരളത്തിൽ 286 പേർക്ക് കോവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേർ മരിച്ചു.

     



    ഡൽഹിയിൽ 219 പേർക്ക് കോവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ മരിച്ചു. ആന്ധ്രപ്രദേശ് (132), കർണാടക (124), രാജസ്ഥാൻ (133), തെലങ്കാന (107) എന്നിങ്ങനെയാണ് കേസുകൾ.

    First published:
    )}