ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിച്ചു; ഉടൻ മടങ്ങിയെത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

മൂന്നു മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിനുള്ളിൽ ഉണ്ടായിരുന്നത്.

news18-malayalam
Updated: August 15, 2019, 7:30 PM IST
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിച്ചു; ഉടൻ മടങ്ങിയെത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
ഗ്രേസ് 1
  • Share this:
ന്യൂഡൽഹി: ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പലായ ഗ്രേസ് –1 ൽ അകപ്പെട്ട  ഇന്ത്യക്കാരെ മോചിപ്പിച്ചു. മൂന്നു മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിനുള്ളിൽ ഉണ്ടായിരുന്നത്. ഇവർ ഉടൻ നാട്ടിൽ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

'ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചു. ഗ്രേസ് വണ്‍ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരേയും മോചിപ്പിച്ചതായി വിവരം ലഭിച്ചു. അവര്‍ക്ക് ഉടനെ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവും'- മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.
കാസർകോട് ഉദുമ നമ്പ്യാർ കീച്ചിൽ ‘പൗർണമി’യിൽ പി. പുരുഷോത്തമന്റെ മകൻ തേഡ് എൻജിനീയർ പി.പ്രജിത്ത് (33), മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ കിടുകിടുപ്പൻ വീട്ടിൽ അബ്ബാസിന്റെ മകനായ ജൂനിയർ ഓഫിസർ കെ.കെ. അജ്‌മൽ (27), ഗുരുവായൂർ മമ്മിയൂർ മുള്ളത്ത് ലൈനിൽ ഓടാട്ട് രാജന്റെ മകൻ സെക്കൻഡ് ഓഫിസർ റെജിൻ (40) എന്നിവരാണ് കപ്പലിലുള്ള മലയാളികൾ.

കഴിഞ്ഞ മാസം 4–നാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഗ്രേസ് 1 എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത്. ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാനും പിടിച്ചെടുത്തു. ഈ കപ്പലിലും മൂന്നു മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാർ ഉണ്ട്.

കപ്പലുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടന് കൈമാറിയെന്നും കപ്പല്‍ ഉടനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരുന്നു.

Also Read സംസ്ഥാനത്ത് ആകെ അനുമതി 750 ക്വാറികള്‍ക്ക്; ഉരുള്‍പൊട്ടലുണ്ടായ 5 ജില്ലകളില്‍ മാത്രം 1104 ക്വാറികള്‍

First published: August 15, 2019, 7:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading