HOME » NEWS » India » 24 PATIENTS DIE IN KARNATAKA DUE TO LACK OF OXYGEN

കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു

മരണകാരണം ഓക്‌സിജന്റെ അഭാവമല്ലെന്നാണ് സര്‍ക്കാര്‍ വാദം

News18 Malayalam | news18-malayalam
Updated: May 3, 2021, 6:04 PM IST
കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു
oxygen
  • Share this:
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു. ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയില്‍ ആണ് ഞായറാഴ്ച ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചത്. മരിച്ചവരില്‍ 23 പേരും കോവിഡ് ചികിത്സയിലുള്ള രോഗികളാണ്. എന്നാല്‍ മരണകാരണം ഓക്‌സിജന്റെ അഭാവമല്ലെന്നാണ് സര്‍ക്കാര്‍ വാദം.

സംഭവത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. 'ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചത് മരണങ്ങള്‍ ഉണ്ടായത് ഓക്‌സിജന്റെ അഭാവം മുലമല്ലെന്നണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ ആശുപത്രിയെ സമീപിച്ചിട്ടുണ്ട്' ജില്ലാ ചുമതലയുള്ള മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു.

Also Read-COVID 19 | സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

അതേസമയം സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. 'സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടെന്ന് എന്തിനാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ദിവസവും കള്ളം പറയുന്നത്. സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ? ഓക്‌സിജന്‍ ലഭിക്കാതെ എത്രപേര്‍ കൊല്ലപ്പെടും' കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്റൈ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് മന്ത്രി സുരേഷ് കുമാര്‍ വ്യക്തമാക്കി.

്അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 3,68,147 പുതിയ കോവിഡ് രോഗികള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കോവിഡ് രോഗികളില്‍ നേരിയ കുറവാണുള്ളത്. ഇന്നലെ 3,417 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ഇന്ത്യയില്‍ ഇതുവരെ 2,18,959 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,00,732 പേര്‍ കോവിഡ് മുക്തരായി. രാജ്യത്തെ ആക്ടീവ് രോഗികളുടെ എണ്ണം 34,13,642 ആണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,99,25,604 ആയി. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 15,71,98,207 പേരാണ്.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Also Read-Covid 19 | സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 3.68 ലക്ഷം രോഗികളില്‍ 49.2 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നും മാത്രം 15.39 ശതമാനം കോവിഡ് രോഗികളാണുള്ളത്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചതും മഹാരാഷ്ട്രയിലാണ്. 669 പേര്‍ മഹാരാഷ്ട്രയില്‍ മരിച്ചു. ഡല്‍ഹിയാണ് രണ്ടാമതുള്ളത്. ഡല്‍ഹിയില്‍ ഇന്നലെ മരിച്ചത് 407 പേരാണ്.

അതേസമയം, ഡല്‍ഹിയില്‍ മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷന്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷനാണ് ആരംഭിച്ചിരിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യാതെ വാക്‌സിനേഷന്‍ സെന്ററില്‍ എത്തുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല.
Published by: Jayesh Krishnan
First published: May 3, 2021, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories