പട്ന: രണ്ടു ദിവസത്തിനിടെ 24 തെരുവുനായകളെ ബിഹാർ സർക്കാർ വെടിവെച്ചു കൊന്നു. ബിഹാർ പരിസ്ഥിതി, വനം വകുപ്പ് നിയമിച്ച സംഘമാണ് നായകളെ വെടിവെച്ച് കൊലപ്പെടുത്തിയത്. തെരുവ് നായ്ക്കൾ മനുഷ്യനെ അക്രമിക്കുന്ന സംഭവം വർധിച്ചതോടെയാണ് കൊലപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
ബുധനാഴ്ത ഒമ്പതെണ്ണത്തിനേയും ചൊവ്വാഴ്ച 15 നായകളെയും വെടിവെച്ചു കൊന്നു. തെരുവു നായയുടെ ആക്രമണത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി ഞായറാഴ്ച മരിച്ചിരുന്നു. മൂന്നു സ്ത്രീകൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഒരു വർഷത്തിനിടെ ഒമ്പത് സ്ത്രീകളാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ജില്ലയിലെ പല ഗ്രാമങ്ങളും നായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് പേരാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജില്ലാ ഭരണകൂടവും വനം-പരിസ്ഥിതി വകുപ്പും ചേർന്ന് ഒരു സംഘവുമാണ് വെടിവെപ്പ് സംഘത്തെ രൂപീകരിച്ചത്. വനം-പരിസ്ഥിതി വകുപ്പിൽ നിന്നുള്ള ശക്തി കുമാർ എന്ന വേട്ടക്കാരനും സംഘാംഗങ്ങളുമാണ് ബച്ച്വാഡ, കദരാബാദ്, അർബ, ഭിഖാംചക്, റാണി പഞ്ചായത്തുകളിലെ തെരുവ് നായ്ക്കളെ കൊന്നൊടുക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.