HOME » NEWS » India »

രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

Rajasthan Bus Accident| വിവാഹ പാർട്ടി സഞ്ചരിച്ച ബസ് നദിയിലേക്ക് മറിയുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: February 26, 2020, 3:39 PM IST
രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു
News18 Malayalam
  • Share this:
കോട്ട: രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടയില്‍നിന്ന് സവൈ മധോപുരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ചിരുന്ന ബസാണ് ഇന്നു രാവിലെ ലഖേരി പട്ടണത്തില്‍ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

Also Read- 'ഫോട്ടോ എടുക്കേണ്ട, കാഴ്ച ആസ്വദിക്കൂ'; ഡൽഹി കലാപം നേരിൽകണ്ട ഒരു വനിതാ ജേർണലിസ്റ്റിന്റെ കുറിപ്പ്

ആകെ 28 പേരാണ് ബസിലുണ്ടായിരുന്നത്. കൈവരി ഇല്ലാതെ പാലത്തിൽ നിന്നാണ് ബസ് മെജ് നദിയിലേക്ക് പതിച്ചത്. 13 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരിൽ 11 പുരുഷന്മാരും 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.

 


 
First published: February 26, 2020, 3:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories