ഇന്റർഫേസ് /വാർത്ത /India / പശുക്കളെ അനധികൃതമായി കടത്താൻ ശ്രമിച്ച 25 പേരെ കെട്ടിയിട്ടു; 'ഗോമാതാ കി ജയ്' എന്ന് വിളിക്കാൻ നിർബന്ധിച്ചു

പശുക്കളെ അനധികൃതമായി കടത്താൻ ശ്രമിച്ച 25 പേരെ കെട്ടിയിട്ടു; 'ഗോമാതാ കി ജയ്' എന്ന് വിളിക്കാൻ നിർബന്ധിച്ചു

അനധികൃതമായി പശുക്കളെ കടത്തുകയായിരുന്നു 25 യുവാക്കളെ മാധ്യപ്രദേശിൽ പിടികൂടി കെട്ടിയിട്ടു

അനധികൃതമായി പശുക്കളെ കടത്തുകയായിരുന്നു 25 യുവാക്കളെ മാധ്യപ്രദേശിൽ പിടികൂടി കെട്ടിയിട്ടു

ആവശ്യമായ അനുമതിയില്ലാതെ പശുക്കളെ കടത്തുന്ന ആളുകളെ ഗ്രാമീണർ പിടികൂടുകയായിരുന്നെന്ന് ഖണ്ഡ്വ പൊലീസ് സൂപ്രണ്ട് ശിവ് ദയാൽ സിംഗ് പറഞ്ഞു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ഖണ്ഡ്വ: മഹാരാഷ്ട്രയിൽ നിന്ന് അനധികൃതമായി പശുക്കളെ കടത്തുകയായിരുന്നു 25 യുവാക്കളെ മാധ്യപ്രദേശിൽ പിടികൂടി കെട്ടിയിട്ടു. കെട്ടിയിടുക മാത്രമല്ല 'ഗോമാതാ കീ ജയ്' എന്ന് മന്ത്രം ഉച്ചരിക്കാനും ആവശ്യപ്പെട്ടു. ഞായറാഴ്ച മധ്യപ്രദേശിലാണ് സംഭവം. തുടർന്ന്, നൂറോളം ഗ്രാമീണർ ഇവരെ രണ്ടു കിലോമീറ്ററോളം കാൽനടയായി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

    അതേസമയം, ആളുകളെ കയറുകൊണ്ട് കെട്ടിയതും അവരെ 'ഗോമാതാ കി ജയ്' എന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്നതും ആളുകൾ വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഖൽവാസ് മേഖലയിലെ സന്വലിഖേദ ഗ്രാമത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ജില്ലാ ആസ്ഥാനത്തിന് 60 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

    ആവശ്യമായ അനുമതിയില്ലാതെ പശുക്കളെ കടത്തുന്ന ആളുകളെ ഗ്രാമീണർ പിടികൂടുകയായിരുന്നെന്ന് ഖണ്ഡ്വ പൊലീസ് സൂപ്രണ്ട് ശിവ് ദയാൽ സിംഗ് പറഞ്ഞു. കർഷകർ ഉൾപ്പെടെയുള്ള ഗ്രാമീണർക്ക് എതിരെ കേസ് എടുത്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഗ്രാമീണരാണ് അനധികൃതമായി പശുക്കളെ കടത്തുകയായിരുന്നവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് ഖൽവാസ് ഇൻസ്പെക്ടർ ഹരിശങ്കർ റാവത്ത് പറഞ്ഞു.

    കര്‍'നാടകം': വിമത എം.എല്‍.എയുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി

    മധ്യപ്രദേശ് നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കേയാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പശു സംരക്ഷണത്തിന്‍റെ പേരിൽ അക്രമം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം പാസാക്കാനിരിക്കേയാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    First published:

    Tags: Bulandshahr cow slaughter, Cattle, Cow, Cow slaughter