ഔറംഗബാദ്: ക്ഷേത്രത്തിൽ വെച്ച് തൊണ്ട മുറിച്ച് ശിവലിംഗത്തിൽ രക്തം ഒഴിച്ച 25കാരൻ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ പൈതാൻ ടൗൺ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. അഘോരി പരിശീലനത്തിന്റെ ഭാഗമായിട്ടാണ് യുവാവ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത് . തൊണ്ട മുറിച്ച ശേഷം രക്തം ക്ഷേത്രത്തിലെ ശിവലിംഗത്തിൽ ഒഴിക്കുകയായിരുന്നു. കഹർവാദ് ഗ്രാമത്തിലെ നന്ദു ഘുംഗേസ് എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ നാല് പേർ ഇയാളുടെ നടപടികൾക്ക് സാക്ഷികളായിരുന്നു.
പൈത്തൻ പട്ടണത്തിലെ ഗഗഭട്ട് ചൗക്കിലെ സിദ്ധി അലി ദർഗയ്ക്കടുത്തുള്ള ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിൽ പ്രാർഥനയ്ക്ക് എത്തിയ ബിഹാരി പരദേശി എന്നയാൾ ക്ഷേത്രത്തിൽ പോയി എന്നയാണ് യുവാവിന്റെ മൃതദേഹം കണ്ടത്. ഇയാളാണ് സംഭവം പൊലീസിൽ അറിയിച്ചത്.
പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവാവ് ക്ഷേത്രത്തിൽ വെച്ച് കഴുത്തറുത്തതാണെന്ന് ദൃക്സാക്ഷികളിലൊരാളാണ് പൊലീസിനോട് പറഞ്ഞത്. മരണത്തിൽ കുറ്റം ചുമത്തപ്പെടുമെന്ന് ഭയന്ന് ആരും യുവാവിനെ തടഞ്ഞുനിന്നില്ലെന്നും ഇയാൾ പറഞ്ഞു.
തുടക്കത്തിൽ ദൃക്സാക്ഷികൾ സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ലെങ്കിലും അവരിൽ ഒരാൾ പിന്നീട് ഇത് പൊലീസുമായി പങ്കുവെക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദൃക്സാക്ഷികളുടെ മൊഴി പൊലീസ് പരിശോധിച്ചു. അഘോരി പരിശീലനത്തിനായി ഇയാൾ കടുത്ത നടപടി സ്വീകരിച്ചതായി പൊലീസ് സംശയിക്കുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.