2500 കോച്ചുകൾ റെയിൽവേ ഐസൊലേഷൻ കോച്ചുകളാക്കി മാറ്റി; 40,000 ബെഡുകൾ സജ്ജം

അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണു ഈ ഐസോലേഷൻ കോച്ചുകൾ പ്രധാനമായും തയ്യാറാക്കിയിട്ടുള്ളത്‌.

News18 Malayalam | news18
Updated: April 6, 2020, 5:37 PM IST
2500 കോച്ചുകൾ റെയിൽവേ ഐസൊലേഷൻ കോച്ചുകളാക്കി മാറ്റി;  40,000 ബെഡുകൾ സജ്ജം
ഐസൊലേഷൻ കോച്ചുകൾ
  • News18
  • Last Updated: April 6, 2020, 5:37 PM IST
  • Share this:
ന്യൂഡൽഹി: കോവിഡ് 19ന് എതിരായ പോരാട്ടത്തിന് ശക്തമായ പിന്തുണയുമായി ഇന്ത്യൻ റെയിൽവേ. 5000 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുകയെന്ന് ലക്ഷ്യത്തിന്റെ ആദ്യപടിയെന്നോണം 2500 കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കി മാറ്റി.

ഇതോടെ അടിയന്തിര ആവശ്യത്തിനായി 40,000 ബെഡുകൾ ഇപ്പോൾ ഉപയോഗസജ്ജമാണ്‌.

You may also like:കോവിഡിന് എതിരായ പോരാട്ടം അവസാനിപ്പിക്കില്ല; വീടിനുള്ളിലും മുഖാവരണം ധരിക്കണമെന്ന് പ്രധാനമന്ത്രി‍ [NEWS]Covid 19: 24 മണിക്കൂറിനിടെ വിദേശത്ത് മരിച്ചത് ആറ് മലയാളികൾ [NEWS]സംസ്ഥാനത്ത് 7 ജില്ലകളിൽ ഒരു മാസത്തേക്ക് നിയന്ത്രണം തുടരും; നടപടി കേന്ദ്ര നിർദേശപ്രകാരം [NEWS]

ശരാശരി 375 കോച്ചുകളാണ്‌ പ്രതിദിനം ഐസോലേഷൻ വാർഡുകളാക്കി റെയിൽവേ മാറ്റുന്നത്‌. രാജ്യത്തെ 133 കേന്ദ്രങ്ങളിലാണ്‌ പ്രവൃത്തികൾ പുരോഗമിക്കുന്നത്‌.

മെഡിക്കൽ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഈ കോച്ചുകൾ തയ്യാറാക്കിയിട്ടുള്ളത്‌. ആവശ്യകതയ്‌ക്കും നിബന്ധനകൾക്കും അനുസരിച്ച്‌ ഏറ്റവും സാധ്യമായ താമസ സൗകര്യവും ആരോഗ്യമേൽനോട്ടത്തിനും യുക്‌തമായ തരത്തിലാണ്‌ കോച്ചുകൾ സജ്ജീകരിച്ചിട്ടുള്ളത്‌.

 കോവിഡ്‌ 19ന് എതിരായി കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തുന്ന പോരാട്ടത്തിൽ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണു ഈ ഐസോലേഷൻ കോച്ചുകൾ പ്രധാനമായും തയ്യാറാക്കിയിട്ടുള്ളത്‌.

First published: April 6, 2020, 5:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading