നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 18 മണിക്കൂറിനുള്ളിൽ 25.54 കിലോമീറ്റർ റോഡ്; ഹൈദരാബാദിലെ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോർഡിലേയ്ക്കും

  18 മണിക്കൂറിനുള്ളിൽ 25.54 കിലോമീറ്റർ റോഡ്; ഹൈദരാബാദിലെ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോർഡിലേയ്ക്കും

  17 മണിക്കൂർ 45 മിനിറ്റിനുള്ളിലാണ് പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്

  പൂർത്തിയാക്കിയ റോഡ്

  പൂർത്തിയാക്കിയ റോഡ്

  • Share this:
   സോളാപൂർ-ബിജാപൂർ മേഖലയിലെ നാല് പാതകളുള്ള ദേശീയപാത -13 ലെ 25.54 കിലോമീറ്റർ പാതയുടെ നിർമ്മാണം റെക്കോർഡ് വേഗതയിൽ പൂർത്തിയാക്കി. വെറും 17 മണിക്കൂർ 45 മിനിറ്റിനുള്ളിലാണ് ഈ ദൂരത്തിലുള്ള പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യത്തെ ദേശീയപാത പദ്ധതികളിലെ തന്നെ ആദ്യത്തെ ഈ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോർഡിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

   മലേഷ്യയിലെ ഐ‌ജെ‌എം കൺ‌സ്‌ട്രക്ഷൻ ബെർ‌ഹാദിന്റെ അനുബന്ധ സ്ഥാപനമായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ കമ്പനി  ഐ‌ജെ‌എം ഇന്ത്യ ശനിയാഴ്ചയാണ് ഈ നേട്ടം കൈവരിച്ചത്.

   കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്ക്കരി ഈ നേട്ടത്തിന് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. 18 മണിക്കൂറിനുള്ളിൽ 25.54 കിലോ മീറ്റർ ദൂരം എന്നത് വലിയ ലോജിസ്റ്റിക്കൽ, സാങ്കേതിക വെല്ലുവിളികളെ മറികടന്നാണ് കൈവരിച്ചതെന്ന് നിർമ്മാണ ചുമതലയുള്ള  ഐ‌ജെ‌എം‌ഐ ടീം നേതാവ് എം വെങ്കിടേശ്വർ റാവു പറഞ്ഞു.

   ലഡാക്കിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള അഞ്ച് വൺവേ യാത്രകൾക്ക് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള വൺവേ ദൂരം എൻ‌എച്ച് -44 ൽ യാത്ര ചെയ്താൽ 3810 കിലോമീറ്റർ ആണെന്നും വെങ്കിടേശ്വർ റാവു പറഞ്ഞു.

   എൻ‌എച്ച് -13 ലെ 110 കിലോമീറ്റർ സോളാപൂർ-ബിജാപൂർ മേഖലയിലുള്ള നാലുവരിപ്പാതയുടെ ഒരു വശത്ത് 12.77 കിലോമീറ്റർ വീതമുള്ള രണ്ട് പാതകൾ നിർമ്മിക്കുന്നതിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മുമ്പ് ഉപയോഗിച്ച പരമ്പരാഗത ലീനിയർ രീതിക്ക് പകരം 2018 ഏപ്രിൽ മുതൽ ദേശീയപാതകൾ അളക്കാൻ സർക്കാർ പാത-കിലോമീറ്റർ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ രീതി അനുസരിച്ച്, ദേശീയപാതയുടെ മൊത്തത്തിലുള്ള നീളം കണക്കാക്കുന്നതിന് പകരം നിർമ്മിച്ച ഓരോ പാതയുടെയും ദൈർഘ്യമാണ് അളക്കുന്നത്.
   Published by:user_57
   First published:
   )}