മുംബൈ: മഹാരാഷ്ട്രയില്‍(Maharashtra) പൊലീസും(Police) മാവോയിസ്റ്റും(Maoist) തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍(Encounter) 26 മാവോയിസ്റ്റുകളെ വധിച്ചു(Killed). ഗഡ്ചിരോലി ജില്ലയിലാണ് പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. മേഖലയില്‍ നിന്ന് 26 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായി ജില്ലാ പൊലീസ് മേധാവി അങ്കിത് ഗോയല്‍ വ്യക്തമാക്കി.
സി-60 കമാന്‍ഡോ വിഭാഗം നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെല്‍തുംബ്ഡെയും ഉള്‍പ്പെടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം പ്രശാന്ത് ബോസ് എന്ന കിഷന് ദാ മാവോസ്റ്റ് നേതാവ് അറസ്റ്റിലായിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന് ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നൂറോളം ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കിഷന്‍ദാ ആണെന്നാണ് പൊലീസ് നിഗമനം.
ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read-വിദ്യാർഥികളുടേതുപോലെ പശുക്കൾക്കും ഹോസ്റ്റൽ നിര്‍മ്മിക്കണം; കേന്ദ്രമന്ത്രിപാകിസ്താന് പതാക വീടിന് മുകളില്‍; ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്വീടിന് മുകളില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയതിനെ (Hoisting Pakistan Flag) തുടര്‍ന്ന് നാല് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് (Police) കേസെടുത്തു. നവംബര്‍ 10ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് (Gorakhpur) സംഭവം.
ചൗരി ചൗരായിലെ മുന്ദേര ബസാര്‍ പ്രദേശത്തെ വീട്ടിലാണ് പാകിസ്ഥാന് പതാക നാട്ടിയത്. സംഭവത്തെ തുടര്‍ന്ന് ചില സംഘടനകളും ബ്രാഹ്മിന്‍ ജന്‍ കല്യാണ്‍ സമിതിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കൊടിയുയര്‍ത്തിയ വീടിന് മുന്നിലെത്തിയ ചിലര്‍ വീട്ടിലേക്ക് കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയ കാര്‍ നശിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞുടന്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.
പ്രദേശത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചതിന് ശക്തമായ നടപടിയെടുക്കുമെന്ന് ഗൊരഖ്പുര്‍ എസ്പി മമനോജ് അവാസ്തി പറഞ്ഞു.
വീടിന് മുകളില്‍ പാക് പതാക സ്ഥാപിച്ച ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. നാട്ടിയത് ഇസ്ലാമിക മതപരമായ കൊടിയാണെന്നും പാകിസ്ഥാന് പതാകയല്ലെന്നും വീട്ടുകാര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.