• HOME
  • »
  • NEWS
  • »
  • india
  • »
  • Fire Accident | ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ തീപ്പിടിത്തം; 27 പേര്‍ വെന്തു മരിച്ചു

Fire Accident | ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ തീപ്പിടിത്തം; 27 പേര്‍ വെന്തു മരിച്ചു

തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Image PTI

Image PTI

  • Share this:
    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍(Delhi) മൂന്നുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍(Fire) 27 പേര്‍ വെന്തുമരിച്ചു(Death). മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്(Injured). എഴുപതോളം പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കയില്‍ വെള്ളിയാഴ്ച വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. ഒന്നാം നിലയിലെ സി.സി.ടി.വി. നിര്‍മാണ യൂണിറ്റിലായിരുന്നു അഗ്നിബാധ.

    മുപ്പതിലേറെ അഗ്‌നിശമന വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രാത്രി 11 മണിയോടെയാണു തീ അണയ്ക്കാനായത്. രാത്രിവൈകിയും രക്ഷാദൗത്യം തുടര്‍ന്നു. സംഭവത്തില്‍ കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തു. വിവിധ കമ്പനികള്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കാന്‍ വാടകയ്ക്കു നല്‍കാറുള്ളതാണ് ഈ കെട്ടിടമെന്ന് അധികൃതര്‍ അറിയിച്ചു.

    Also Read-PM Modi | കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ വിശ്രമമില്ല; മൂന്നാമൂഴത്തിന് തയ്യാറെന്ന് സൂചന നല്‍കി മോദി





    കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതിനാല്‍ രക്ഷാദൗത്യം നീണ്ടു. തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു.



    തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പിഎംഎന്‍ആര്‍എഫ്) പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു .
    Published by:Jayesh Krishnan
    First published: