നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സെല്‍ഫി എടുക്കുന്നതിനിടെ യുവതിയും പ്രതിശ്രുത വരനും വെള്ളച്ചാട്ടത്തിൽ വീണു; യുവതി മരിച്ചു; യുവാവിനെ രക്ഷപ്പെടുത്തി

  സെല്‍ഫി എടുക്കുന്നതിനിടെ യുവതിയും പ്രതിശ്രുത വരനും വെള്ളച്ചാട്ടത്തിൽ വീണു; യുവതി മരിച്ചു; യുവാവിനെ രക്ഷപ്പെടുത്തി

  വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇരുവരും. സെൽഫി എടുക്കുന്നതിനിടെ ഇരുവരും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു

  kamala

  kamala

  • Share this:
   ന്യൂഡൽഹി: പ്രതിശ്രുത വരനൊപ്പം സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളച്ചാട്ടത്തിൽ വീണ് യുവതി മരിച്ചു. യുവതിക്കൊപ്പം വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. അമേരിക്കയിലാണ് സംഭവം. ആന്ധ്രപ്രദേശ് സ്വദേശിനിയായ പൊലവരാപ് കമല എന്ന 27കാരിയാണ് മരിച്ചത്.

   ടെന്നിസീലുള്ള ബാൽഡ് നദിയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇരുവരും. സെൽഫി എടുക്കുന്നതിനിടെ ഇരുവരും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.

   കൂടെയുണ്ടായിരുന്നവർ യുവാവിനെ രക്ഷപ്പെടുത്തി. എന്നാൽ കമലയെ കണ്ടെത്താനായില്ല. പിന്നീട് മരക്കൂട്ടങ്ങൾക്കിടയിൽ കമലയെ കണ്ടെത്തുകയായിരുന്നു. ഇവരെ സ്വീറ്റ് വാട്ടർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.   കൃഷ്ണ ജില്ല സ്വദേശിയാണ് കമല. ഉന്നത വിദ്യാഭ്യാസത്തിനായാണ് കമല യുഎസിൽ എത്തിയത്. ബിരുദാനന്തരം ഒഹിയോയിൽ ജോലി ചെയ്യുകയായിരുന്നു. കമലയുടെ അന്ത്യകർമങ്ങൾ ഇന്ത്യയിൽ നടക്കും.
   Published by:Gowthamy GG
   First published:
   )}