28 മയിലുകളെ ദുരൂഹസാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തി; സംഭവം തൂത്തുക്കുടിക്ക് സമീപം

ചോളം തുടങ്ങിയ ധാന്യ വിളകൾ വളർത്തുന്ന കൃഷിയിടത്തിലാണ് മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്

News18 Malayalam | news18-malayalam
Updated: September 17, 2020, 1:18 PM IST
28 മയിലുകളെ ദുരൂഹസാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തി; സംഭവം തൂത്തുക്കുടിക്ക് സമീപം
pea cock
  • Share this:
തൂത്തുക്കുടി: 28 മയിലുകളെ ദുരൂഹസാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. കോവിൽപട്ടി പ്രദേശത്തെ ഒരു കൃഷിയിടത്തിലാണ് ബുധനാഴ്ച മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

ധാന്യം, ചോളം തുടങ്ങിയ വിളകൾ വളർത്തുന്ന കൃഷിയിടത്തിലാണ് മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്. കീടനാശിനികൾ കലർത്തിയ വിത്തുകൾ കഴിച്ചതാകാം മയിലുകളുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മയിലുകൾ കീടനാശിനി തളിച്ച ചോളവും നെല്ലും ഭക്ഷിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാര്യങ്ങൾ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മയിലുകൾ ധാന്യവും ചോളവുമൊക്കെ കഴിച്ചതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ കീടനാശിനി ഉള്ളിൽ എത്തിയിട്ടുണ്ടോയെന്ന് രാസപരിശോധന ഫലത്തിൽ മാത്രമെ വ്യക്തമാകുകയുള്ളു.

മയിലുകൾ ചത്തു കിടക്കുന്ന വിവരം കർഷകർ തന്നെയാണ് അധികൃതരെ അറിയിച്ചത്. തുടർന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിളനാശം തടയാൻ ചോളത്തിലും മറ്റും കീടനാശിനി തളിച്ചിട്ടുണ്ടെന്ന് കർഷകർ സമ്മതിച്ചിട്ടുണ്ട്.
You may also like:SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ [PHOTOS]ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം [NEWS] യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ ഇട്ടു; പതിനെട്ടുകാരൻ പിടിയിൽ [NEWS]
അതേസമയം, ധാന്യത്തിൽ കീടനാശിനി തളിച്ച കർഷകർക്കെതിരെ നടപടിയെടുക്കുമെന്ന് വനം അധികൃതർ അറിയിച്ചു. പക്ഷികൾക്കും മൃഗങ്ങൾക്കും ഹാനികരമായ കീടനാശി തളിക്കരുതെന്ന് കൃഷി-മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ കർഷകരോട് നിർദേശിച്ചിട്ടുണ്ട്.
Published by: Anuraj GR
First published: September 17, 2020, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading