നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നിയന്ത്രണങ്ങൾക്ക് അയവ്: കശ്മീരിൽ 2G ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചു

  നിയന്ത്രണങ്ങൾക്ക് അയവ്: കശ്മീരിൽ 2G ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചു

  ആഗസ്റ്റ് 4 മുതലാണ് കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങൾ അടക്കം റദ്ദു ചെയ്തത്.

  kashmir-2G

  kashmir-2G

  • News18
  • Last Updated :
  • Share this:
   ജമ്മു: കശ്മീരിർ രണ്ടാഴ്ചയായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അയവ് വരുത്തി തുടങ്ങി. ഇതിന്റെ ആദ്യഘട്ടമായി നിർത്തിവച്ചിരുന്നു 2G ഇന്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. ജമ്മു, സാംബ, കത്വ. ഉദ്ദംപുർ,റിയസി ജില്ലകളിലാണ് ഇന്റർനെറ്റ് സംവിധാനം വീണ്ടും ആരംഭിച്ചിരിക്കുന്നത്.

   Also Read-'സന്ധി സംഭാഷണം നിങ്ങളിൽ നിന്നു തന്നെ തുടങ്ങാം': പാക് മാധ്യമപവ്രർത്തകരെ അമ്പരപ്പിച്ച് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി

   പൂഞ്ച്, രജൗരി, കിഷ്ത്വർ, ഡോഡ, റമ്പാൻ ജില്ലകളിലെ ഇന്റർനെറ്റ് നിയന്ത്രണം പഴയത് പോലെ തന്നെ തുടരുമെന്നും ജമ്മു മേഖല ഐജി അറിയിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര പ്രഖ്യാപനം വരുന്നതിന് ഒരു ദിവസം മുൻപ് അതായത് ഇക്കഴിഞ്ഞ ആഗസ്റ്റ് 4 മുതലാണ് കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങൾ അടക്കം റദ്ദു ചെയ്തത്.

   Also Read-കശ്മീർ; യു എൻ രക്ഷാസമിതിയിൽ ഒറ്റപ്പെട്ട് പാകിസ്ഥാൻ

   കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിൾ 370 റദ്ദു ചെയ്ത കേന്ദ്രം സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു.

   First published:
   )}