ഉത്തർപ്രദേശിൽ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം വീണ്ടും അറസ്റ്റ്. ആസാംഗ് ജില്ലയിൽ നിന്നുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ബൽചന്ദ്ര, ഗോപാൽ പ്രജാപതി, നീരജ് കുമാർ എന്നിവരെയാണ് ദീ കത്തൗൾ ഗ്രാമത്തിൽ നിന്ന് ഞായറാഴ്ച അറസ്റ്റ് ചെയ്തതെന്ന് ദീദർഗാജ് സ്റ്റേഷൻ ഹൗസ് ഓഫീസർ സനയ് കുമാർ സിംഗ് പറഞ്ഞു.
ഇവർ മൂന്നുപേരും ഗ്രാമത്തിലെത്തി ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി ത്രിഭുവൻ യാദവ് എന്ന വ്യക്തിയുടെ വീട്ടിൽ യോഗം സംഘടിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അശോക് യാദവ് എന്ന ഗ്രാമവാസിയാണ് പോലീസിനെ വിവരം അറിയിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമവിരുദ്ധ മതപരിവർത്തന നിരോധനം ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ് നടന്നത്.
പുതിയ നിയമപ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് അറസ്റ്റ്. തെറ്റായ പ്രാതിനിധ്യം, ബലപ്രയോഗം, ആകർഷണം, ഏതെങ്കിലും വഞ്ചനാപരമായ മാർഗ്ഗങ്ങൾ അല്ലെങ്കിൽ വിവാഹം എന്നിവയിലൂടെ ഒരു വ്യക്തി മറ്റൊരാളെ പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് ഓർഡിനൻസ് പറയുന്നു. ഒരു വ്യക്തി അവർ അടുത്തിടെ ഉൾപ്പെട്ടിരുന്ന മതത്തിലേക്ക് മടങ്ങുകയാണെങ്കിൽ, അത് പരിവർത്തനമായി കണക്കാക്കേണ്ടതില്ലെന്നും ഓർഡിനൻസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Religion conversion, Uttar Pradesh