• HOME
  • »
  • NEWS
  • »
  • india
  • »
  • 'പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ മിസൈൽ' മൂന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥരെ പുറത്താക്കി

'പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ മിസൈൽ' മൂന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥരെ പുറത്താക്കി

ഈ വർഷം മാർച്ച് ഒമ്പതിനാണ് ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ചത്.

 (File photo/AFP)

(File photo/AFP)

  • Last Updated :
  • Share this:
    ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ മിസൈൽ അയച്ച സംഭവത്തിൽ മൂന്ന് ഇന്ത്യൻ എയർഫോഴ്സ് (IAF)ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. സംഭവത്തിൽ പ്രാഥമിക ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥർക്കാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നടപടി.

    ഈ വർഷം മാർച്ച് ഒമ്പതിനാണ് ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ചത്. ഗുരുതരമായ കൃത്യവിലോപമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും അതിർത്തിക്കപ്പുറത്തു നിന്ന് സൈനിക തിരിച്ചടിക്കുവരെ കാരണാമായേക്കാവുന്ന സംഭവമാണിതെന്നുമായിരുന്നു അന്വേഷണ സമിതി കണ്ടെത്തിയത്.

    2022 മാർച്ച് 9-ന് നടന്ന ബ്രഹ്മോസ് മിസൈൽ മിസൈൽ മിസ്‌ഫയറിംഗ് സംഭവത്തിന് മൂന്ന് ഉദ്യോഗസ്ഥരാണ് പ്രാഥമികമായി ഉത്തരവാദികളെന്നും. അവരുടെ സേവനങ്ങൾ അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ ഓഗസ്റ്റ് 23 ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് എയർഫോഴ്സ് വ്യക്തമാക്കി.

    Also Read- റഷ്യയിൽ പിടിയിലായ ഐസിസ് ചാവേർ ലക്ഷ്യമിട്ടത് നൂപുർ ശർമയെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ

    മൂന്ന് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് സംഭവത്തിന് കാരണമെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട സമിതി കണ്ടെത്തിയിരുന്നു.

    Also Read- ധീര സൈനികരുടെ കഥകൾ 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്' മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങി

    ഈ വർഷം മാർച്ച് ഒന്‍പതിന് വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് പോയത്. പതിവ് സാങ്കേതിക പരിശോധനകൾക്കിടയിൽ അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്നാണ് കണ്ടെത്തിൽ.

    ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച മിസൈൽ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനടുത്ത് പതിച്ചതായി പാകിസ്ഥാനും സ്ഥിരീകരിച്ചു. പ്രകോപനമില്ലാതെ വ്യോമാതിർത്തി ലംഘിച്ചതിൽ ഇസ്ലാമാബാദ് ഇന്ത്യയുടെ ചാർജ് ഡി അഫയേഴ്‌സിനെ വിളിപ്പിച്ച് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
    Published by:Naseeba TC
    First published: