• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആറുനില കെട്ടിടം തകർന്നു വീണ് മൂന്നുപേർ കൊല്ലപ്പെട്ടു


Updated: July 18, 2018, 12:37 PM IST
ആറുനില കെട്ടിടം തകർന്നു വീണ് മൂന്നുപേർ കൊല്ലപ്പെട്ടു
Rescue workers look for survivors amidst the rubble at the site of a collapsed residential building at Shah Beri village in Greater Noida, India, July 18, 2018. REUTERS/Adnan Abidi - RC1DDBC0A860

Updated: July 18, 2018, 12:37 PM IST
ലഖ്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഷാബേരി ഗ്രാമത്തിൽ നിർമാണത്തിലിരുന്ന ആറു നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 12 പേരോളം കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം.

സംഭവസ്ഥലത്തെത്തിയ ദേശീയ ദുരന്തപ്രതികരണ സേന പുലര്‍ച്ചെ 1.15നോടെയാണ് മരിച്ച രണ്ടു പേരെ പുറത്തെടുത്തത്. ആറു മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നാമത്തെ മൃതദേഹവും പുറത്തെടുത്തു. നാന്നൂറോളം പൊലീസുകാരും സംഭവ സ്ഥലത്തുണ്ട്. നാലുനില കെട്ടിടത്തില്‍ 18 കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് സൂചന. കുട്ടികളടക്കം നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.



നിർമാണത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിട ഉടമയടക്കം മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ മജിസ്റ്റ്രേട്ടിനും പൊലീസിനും ജാഗ്രതാ നിദേശം നല്‍കി. അപകടം നടക്കുന്ന സമയത്ത് 12ഓളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെന്നും അവരെല്ലാവരും കുടുങ്ങിയിരിക്കാമെന്നും ചീഫ് ഫയര്‍ ഓഫീസർ അരുൺകുമാർ സിംഗ് പറഞ്ഞു.

 
First published: July 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍