യുവതി അന്യ ജാതിക്കാരനായ കാമുകനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്തതതിൽ മനം നൊന്ത് മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഗഡ്ചിറോലി സ്വദേശികളായ രവീന്ദ്ര വര്ഗന്ദിവർ (52), ഭാര്യ വൈശാലി (45), മകൻ സായിറാം (20) എന്നിവരാണ് വീടിന് കുറച്ചകലെയായുള്ള കിണറ്റി ചാടി ജീവനൊടുക്കിയത്.
കുടുംബത്തിന്റെ മരണവാർത്തയറിഞ്ഞ് യുവതിയും ഭർത്താവും നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസെത്തി രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബത്തിലെ മൂത്ത പെൺകുട്ടിയായ പ്രണാലി (24) വീട്ടിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടിയത്. അടുത്ത ഗ്രാമത്തിലെത്തിയ ഇവർ ഒരു ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു..അന്യജാതിക്കാരനായ യുവാവുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് സ്കൂൾ അധ്യാപികയായ പ്രണതി വീടു വിട്ടിറങ്ങി വിവാഹിതയായത്.
മകളുടെ വിവാഹവിവരം അറിഞ്ഞ കുടുംബം വീടിന് ഒരുകിലോമീറ്റർ അകലെയുള്ള ഒരു ഫാമിലെ കിണറിൽ ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. മകളുടെ വിവാഹത്തെ തുടർന്ന് രവീന്ദ്ര പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ഇരുവരും പ്രായപൂർത്തിയായവരായതിനാൽ ഒന്നും ചെയ്യാനാകില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനെ തുടർന്നാണ് കൂട്ട ആത്മഹത്യ എന്ന നിഗമനത്തിലേക്ക് കുടുംബം എത്തിയതെന്നാണ് സൂചന.
കുടുംബത്തിന്റെ മരണവിവരം അറിഞ്ഞ പ്രണതിയും ഭർത്താവും വിഷം കഴിച്ച ശേഷം നദിയിൽ ചാടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് ടീമിന്റെ സമയോചിത ഇടപെടലിൽ ഇരുവരും രക്ഷപ്പെടുകയാണുണ്ടായത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.