• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാശ്മീരില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു


Updated: July 22, 2018, 10:18 AM IST
കാശ്മീരില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Updated: July 22, 2018, 10:18 AM IST
ശ്രീനഗര്‍ : കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ ഖുദ്വാനി മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ നിന്ന് ഭീകരര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഈ മേഖല കേന്ദ്രീകരിച്ച് തെരച്ചില്‍ നടക്കവെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

നാല് തീവ്രവാദികള്‍ കൂടി ഇവിടെയുണ്ടെന്നാണ് സുരക്ഷസേന സംശയിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് ലീവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സലീം അഹമ്മദിനെ ഭീകരര്‍ വീട്ടില്‍ക്കയറി തട്ടിക്കൊണ്ടു പോയത്. പിന്നീട് നിരവധി പരിക്കുകളോടെ ഇയാളുടെ മൃതദേഹം സൈന്യം കണ്ടെത്തി. ക്രൂരമായ പീഡനമേല്‍പ്പിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു മൃതദേഹത്തിന്റെ അവസ്ഥ. തുടര്‍ന്നാണ് ഈ മേഖല കേന്ദ്രീകരിച്ച് സൈന്യം തിരച്ചില്‍ ആരംഭിച്ചതും ഭീകരരെ വധിച്ചതും.
First published: July 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍