നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പാക് പ്രകോപനം തുടരുന്നു: കശ്മീരിൽ ഷെല്ലാക്രമണത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു

    പാക് പ്രകോപനം തുടരുന്നു: കശ്മീരിൽ ഷെല്ലാക്രമണത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു

    പൂഞ്ചിലെ സലോത്രി മേഖലയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് അമ്മയും രണ്ട് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്

    News 18

    News 18

    • Share this:
      ജമ്മു : അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. പൂഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിയന്ത്രണരേഖക്ക് സമീപമുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിര്‍ത്തി മേഖലയില്‍ ഇപ്പോഴും ഷെല്ലാക്രമണം തുടരുകയാണ്.

      Also Read-മുൻപ് കുൽഭൂഷൺ യാദവിനൊപ്പം; ഇന്നലെ അഭിനന്ദനൊപ്പം വാഗ അതിർത്തിയിൽ... ആ വനിത ആരാണ്?

      പൂഞ്ചിലെ സലോത്രി മേഖലയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് അമ്മയും രണ്ട് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. 24 കാരിയായ റുബ്സാന കോസർ, മകൻ അഞ്ച് വയസുകാരന്‍ ഫസന്‍, ഒന്‍പത് മാസം പ്രായമുള്ള മകൾ ശബ്നം എന്നിവരാണ് മരിച്ചത്. റുബ്സാനയുടെ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

      വലിയ തോക്കുകളും മോർട്ടാറുകളും ഉപയോഗിച്ച് ജനവാസമേഖലകൾ ലക്ഷ്യം വെച്ചാണ് പാകിസ്ഥാന്റെ ആക്രമണം. പൂഞ്ചിലെ തന്നെ മന്‍കോട്ട് മേഖലയിൽ നേരത്തെ പാക്സേന നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. വെടിനിർത്തൽ കരാർ ലംഘനം തുടരുന്ന പാകിസ്ഥാൻ ഇത് തുടർച്ചയായ എട്ടാം ദിവസമാണ് അതിർത്തിയിൽ അക്രമം അഴിച്ചു വിടുന്നത്.

      Also Read-'രോഗബാധിത'നായ മസൂദ് അസ്ഹർ പുസ്തക രചനയിൽ

      പൂഞ്ചിന് പുറമെ രജൗരി ജില്ലയിലും പാക്സേന ഷെല്ലാക്രമണം നടത്തുന്നുണ്ട്. ജനവാസമേഖലാ പ്രദേശങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചാണ് ആക്രമണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറുപതിലധികം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്. നിയന്ത്രണരേഖക്ക് സമീപം പൂഞ്ച്, രജൗരി, ജമ്മു, ബാരമുള്ള ജില്ലകളിലാണ് ആക്രമണം കൂടുതലായി നടക്കുന്നത്. നിലവിലെ സംഘർഷ സാഹചര്യത്തിൽ രജൗരി, പൂഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. അതിർത്തി പ്രദേശത്തെ ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദേശം നൽകിയിട്ടുണ്ട്.



       
      First published:
      )}