• HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യത്ത് ഒരു ദിവസം മൂന്ന് വിമാന അപകടങ്ങൾ; ഒരു പൈലറ്റ് കൊല്ലപ്പെട്ടു

രാജ്യത്ത് ഒരു ദിവസം മൂന്ന് വിമാന അപകടങ്ങൾ; ഒരു പൈലറ്റ് കൊല്ലപ്പെട്ടു

മധ്യപ്രദേശിൽ സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് തകർന്നുവീണത്

Image: twitter

Image: twitter

  • Share this:

    മിനുട്ടുകളുടെ വ്യത്യാസത്തിലാണ് രാജ്യത്ത് മൂന്ന് വിമാന അപകടങ്ങൾ സംഭവിച്ചത്. രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും മധ്യപ്രദേശിൽ രണ്ട് യുദ്ധ വിമാനങ്ങളുമാണ് അപകടത്തിൽപെട്ടത്.

    രാജസ്ഥാനില്‍ അപകടം നടന്ന സ്ഥലത്ത് പോലീസും സർക്കാർ പ്രതിനിധികളും എത്തിച്ചേർന്നതായി ജില്ലാ കളക്ടർ അലോക് രഞ്ജൻ പറഞ്ഞു. സാങ്കേതിക തകരാറാണ് രാജസ്ഥാനിലെ അപകടത്തിന് കാരണമെന്നാണ് സൂചന. പൈലറ്റിനെ കുറിച്ച് ഇതുവരെ യാതൊരു വിവരും ലഭിച്ചില്ലെന്നും അധികൃതർ അറിയിച്ചു.


    മധ്യപ്രദേശിൽ സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് തകർന്നുവീണത്. സുഖോയ് -30 ന് അപകടം നടന്ന ഉടനെ കണ്ടെത്താനായെന്നും പൈലറ്റുമാർ രക്ഷപ്പെട്ടെന്നും പോലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി അറിയിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Also Read- രാജ്യത്ത് തുടരെ വിമാനാപകടങ്ങള്‍; മധ്യപ്രദേശില്‍ 2 യുദ്ധവിമാനങ്ങളും രാജസ്ഥാനില്‍ ചാര്‍ട്ടേട് ഫ്ലൈറ്റും തകര്‍ന്നുവീണു

    പൈലറ്റുമാരെ കൃത്യസമയത്ത് വിമാനം പുറത്തെടുക്കുകയും കണ്ടെത്തുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി പറഞ്ഞു. സുഖോയ് -30 ൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. മിറാഷ് 2000 ൽ ഒരു പൈലറ്റാണ് ഉണ്ടായിരുന്നത്. മിറാഷിലെ പൈലറ്റ് കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുൾ. അപകടത്തെ കുറിച്ച് ഐഎഎഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

    രാവിലെ 10 നും 10.15 നും ഇടയിലാണ് ഭരത്പൂരിൽ വിമാനം തകർന്നുവീണത്. ചാർട്ടേർഡ് വിമാനമാണ് അപകടത്തിൽപെട്ടതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. അധികൃതർ അപകടസ്ഥലത്ത് എത്തിയതിനു ശേഷമാണ് ഐഎഎഫ് ജെറ്റാണ് തകർന്നതെന്ന് തിരിച്ചറിഞ്ഞതെന്നാണ് ഡിഎസ്പി നേരത്തേ പറഞ്ഞത്. എന്നാൽ രാജസ്ഥാനിൽ തകർന്നത് തങ്ങളുടെ വിമാനമല്ലെന്നാണ് എയർ ഫോഴ്സ് വ്യക്തമാക്കിയത്. ‌‌

    Published by:Naseeba TC
    First published: