ന്യൂഡൽഹി: നോട്ടുനിരോധന കാലത്ത് അനധികൃത പണമിടപാട് നടത്തിയ കേസിൽ ആദ്യത്തെ വിധി പ്രഖ്യാപിച്ചു. ഡൽഹി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കുറ്റക്കാരായ മൂന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് ആണ് നാലുവർഷത്തെ തടവ് വിധിച്ചിരിക്കുന്നത്.
മുതിർന്ന ഉദ്യോഗസ്ഥരായ രമാ നന്ദ് ഗുപ്ത, ഭുവനേഷ് കുമാർ ജുൽക, ജതീന്ദർ വീർ അറോറ എന്നിവരെയാണ് നാലുവർഷത്തെ ജയിൽശിക്ഷയ്ക്ക് പ്രത്യേക ജഡ്ജ് രാജ് കുമാർ ചൗഹാൻ പറഞ്ഞു. 10.51 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തെന്ന് തെറ്റായി കാണിക്കുകയും അനധികൃതമായി ഇത്രയും തുക മാറ്റി നൽകുകയും ചെയ്തിരുന്നു. ഈ കേസിലാണ് നാലുവർഷത്തെ തടവ് വിധിച്ചത്.
പ്രതികൾക്ക് നാലുലക്ഷം രൂപ വീതം പിഴയും ചുമത്തി.
പതഞ്ജലി ചെയർമാൻ ബാൽകൃഷ്ണയെ റിഷികേശ് AIIMSൽ പ്രവേശിപ്പിച്ചു
സെക്ഷൻ 120 ബി (കുറ്റകരമായ ഗൂഢാലോചന), സെക്ഷൻ 409 (കുറ്റകരമായ നിയമലംഘനം), 471 (വ്യാജരേഖ ശരിക്കുള്ള രേഖയായി ഉപയോഗിച്ചു), 477 എ (അക്കൗണ്ടുകളിൽ കള്ളം കാണിച്ചു) എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തിയത്. പരമാവധി ശിക്ഷയായി ജീവപര്യന്തം തടവ് ചുമത്താൻ കഴിയുന്ന കുറ്റങ്ങളാണിവ.
പ്രോസിക്യൂഷൻ ഭാഗം അനുസരിച്ച് 2017 ഏപ്രിൽ അഞ്ചിനാണ് പരാതി ഫയൽ ചെയ്യപ്പെട്ടത്. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഡെപ്യൂട്ടി സർക്കിൾ ഹെഡ് ആയിരുന്നു പരാതി നൽകിയത്. 2017 ഏപ്രിൽ ആറിന് സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Demonetisation, PNB Scam