• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡൽഹിയിൽ വീണ്ടും തീപിടിത്തം; മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്

മൂന്ന് കുട്ടികളടക്കം ആറ് പേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി

News18 Malayalam | news18-malayalam
Updated: December 14, 2019, 11:31 PM IST
ഡൽഹിയിൽ വീണ്ടും തീപിടിത്തം; മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്
News18 Malayalam
  • Share this:
ന്യൂഡൽഹി: ഡൽഹിയിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. സംഭവത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഷാലിമാര്‍ ബാഗിലാണ് സംഭവം. മൂന്ന് കുട്ടികളടക്കം ആറ് പേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. ടെറസിലെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസ് അബോധാവസ്ഥയിലായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി.

Also Read- ഹൃദയാഘാതം; അപ്പാച്ചിമേട്ടില്‍ ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

കാന്തദേവി (75), കിരണ്‍ (60), സോമവതി (57) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് തീ പടര്‍ന്നതായി അഗ്നിശമനസേനയ്ക്ക് വിവരം ലഭിച്ചത്. ആറ് അഗ്നിശമന വാഹനങ്ങളെത്തിയാണ് തീയണച്ചത്. ഒരാഴ്ച മുൻപ് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്പോഞ്ച് ഫാക്ടറിക്ക് തീപിടിച്ച് 43 പേര്‍ മരിച്ചിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍