ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച നിർഭയ സംഭവത്തിന് ആറ് വർഷം പിന്നിട്ടിട്ടും രാജ്യതലസ്ഥാനത്ത് സ്ഥിതിക്ക് മാറ്റമില്ല. ഓടുന്ന ബസിൽ പെൺകുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ ആറാം വാർഷിക ദിനത്തിൽ ഡൽഹിയിൽ നിന്നെത്തിയത് മൂന്ന് വയസുകാരി ബലാത്സംഗത്തിനിരയായ വാർത്തയാണ്. രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗം; ഇരയായത് 9 വയസുകാരി ദ്വാരക മേഖലയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
അയൽവാസിയായ മധ്യവയസ്കനാണ് പിഞ്ചുകുഞ്ഞിനെ ക്രൂര പീഡനത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിലെ സുരക്ഷ ഉദ്യോഗസ്ഥനായ രഞ്ജീത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. Also Read- കുഞ്ഞിനെ ശ്രീജിത്ത് മൂന്നു തവണ ഭിത്തിയില്‍ അടിച്ചെന്ന് ഭാര്യയുടെ മൊഴി കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. അബോധാവസ്ഥയിൽ കണ്ട കുട്ടിയെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും ഇപ്പോൾ അപകടനിലതരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. മതിൽ ചരിത്രദൗത്യം; സുപ്രീം കോടതിവിധി വിശ്വാസിക്ക് അംഗീകരിക്കാനാവില്ല: വെള്ളാപ്പള്ളി സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ നാൽപ്പതുകാരനായ രഞ്ജിത്തിനെ കൂട്ടമായി മർദ്ദിച്ച സാഹചര്യവും ഉണ്ടായി. പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പോസ്കോ ആക്ട് പ്രകാരമാണ് രഞ്ജീത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രാജ്യതലസ്ഥാനത്തുണ്ടായ രണ്ടാമത്തെ പീഡനസംഭവമാണിത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലെ രോഹിണിയിൽ ഒൻപത് വയസുകാരി പീഡനത്തിനിരയായിരുന്നു. സമീപവാസി തന്നെയായിരുന്നു ഇതിലും പ്രതി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.