റാഞ്ചി: ലോക്ക്ഡൗൺ കാരണം വിവാഹം മാറ്റിവെച്ച മനോവിഷമത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ജാർഖണ്ഡിലെ ജംഷഡ്പുരിൽ വിശ്വകർമ നഗർ സ്വദേശിയായ സഞ്ജിത് ഗുപ്തയാണ് മരിച്ചത്. ഇയാൾക്ക് 30 വയസ് ആയിരുന്നു. ഞായറാഴ്ച പുലർച്ചെ മരിച്ച നിലയിൽ യുവാവിനെ വീട്ടിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാൻ പോയ മകനെ പിതാവാണ് അർദ്ധരാത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
You may also like:ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി [NEWS]ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS]രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]
സഞ്ജിത് ഗുപ്തയുടെ വിവാഹം ഔറംഗബാദ് സ്വദേശിനിയുമായി ഏപ്രിൽ 25ന് നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം നീണ്ടു പോകുകയായിരുന്നു. വിവാഹം നിശ്ചയിച്ച സമയത്ത് നടക്കാത്തതിനെ തുടർന്ന് ഇയാൾ ദുഃഖിതനായിരുന്നു. ആരോടും അധികം സംസാരിക്കാറില്ലായിരുന്നെന്നും പിതാവ് രാജേന്ദ്ര പ്രസാദ് ഗുപ്ത പറഞ്ഞു.
ലോക്ക്ഡൗണിനെ എപ്പോഴും പഴിച്ചുകൊണ്ടിരുന്ന മകൻ താൻ തകർന്നുപോയെന്നും പറഞ്ഞിരുന്നു. യുവാവ് പലചരക്ക് വ്യാപാരി ആയിരുന്നു. അതേസമയം, മകനിൽ പലപ്പോഴും ആത്മഹത്യ പ്രവണത കണ്ടിരുന്നതായി പിതാവ് വ്യക്തമാക്കി. മകനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം നിഷ്ഫലമായി.
രാജേന്ദ്ര പ്രസാദിന്റെ മൂന്നാമത്തെ മകനെയും ഇതോടെ നഷ്ടമായിരിക്കുകയാണ്. 2000ത്തിൽ ഒരു മകൻ മുങ്ങിമരിച്ചു. 2012ൽ മറ്റൊരു മകനെ കാണാതായി. ഇപ്പോൾ മൂന്നാമത്തെ മകനെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Lockdown, Lockdown Extension, Suicide, Symptoms of coronavirus