യുപിയിൽ 3000 ടൺ സ്വർണശേഖരം കണ്ടെത്തി; ഇന്ത്യയുടെ മൊത്തം കരുതൽ ശേഖരത്തിന്റെ അഞ്ചിരട്ടി

കണ്ടെത്തിയ സ്വർണപാറക്ക് ഏകദേശം ഒരു കിലോ മീറ്റർ നീളം വരും. 18 മീറ്റർ ഉയരവും 15 മീറ്റർ വീതിയുമാണുള്ളത്.

News18 Malayalam | news18-malayalam
Updated: February 22, 2020, 10:21 AM IST
യുപിയിൽ 3000 ടൺ സ്വർണശേഖരം കണ്ടെത്തി; ഇന്ത്യയുടെ മൊത്തം കരുതൽ ശേഖരത്തിന്റെ അഞ്ചിരട്ടി
News18 Malayalam
  • Share this:
ലഖ്‌നൗ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ നിന്നും 3000 ടണ്ണോളം വരുന്ന സ്വർണ ശേഖരം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കണ്ടെത്തിയ സ്വർണം ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണ ശേഖരത്തിന്റെ അഞ്ചിരട്ടിയാണ്. സോൺ പഹാദി, ഹാർഡി മേഖലകളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിലവിൽ 626 ടൺ സ്വർണ ശേഖരം ഉണ്ട്. പുതിയതായി കണ്ടെത്തിയ സ്വർണ ശേഖരം ഈ കരുതൽ ശേഖരത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഇ-ടെൻഡറിംഗ് വഴി ഈ ബ്ലോക്കുകൾ ലേലം ചെയ്യുന്നത് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോൺ പഹാദിയിൽ നിന്ന് 2943.26 ടൺ സ്വർണവും ഹാർഡി ബ്ലോക്കിൽ 646.16 കിലോഗ്രാം സ്വർണവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.1992-93 കാലഘട്ടത്തിലാണ് സോൺഭദ്രയിൽ സ്വർണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ചത്. സ്വർണത്തിനു പുറമേ മറ്റ് ചില ധാതുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read- വിവാഹത്തിന്റെ കുസൃതിയും രസവും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട് സൗഭാഗ്യ വെങ്കിടേഷ്

സോൻഭദ്ര മേഖലയിൽ സ്വർണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികൾ ആദ്യമായി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ സോൻഭദ്ര പടിഞ്ഞാറൻ മധ്യപ്രദേശ്, തെക്കൻ ഛത്തീസ്‌ഗഢ്, തെക്ക്-കിഴക്കൻ ജാർഖണ്ഡ്, കിഴക്കൻ ബീഹാർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല കൂടിയാണ്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വേണ്ടി ഖനന പ്രവൃത്തികളുടെ ചുമതല വഹിച്ചിരുന്ന ഡോ. പൃഥ്വിഷാ പറയുന്നത്, കണ്ടെത്തിയ സ്വർണപാറക്ക് ഏകദേശം ഒരു കിലോ മീറ്റർ നീളം വരുമെന്നാണ്. 18 മീറ്റർ ഉയരവും 15 മീറ്റർ വീതിയുമാണ് ഈ സ്വർണപ്പാറക്കുള്ളത്.
Published by: Rajesh V
First published: February 22, 2020, 10:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading