ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 31 മരണം; 13 പേര്‍ക്ക് പരുക്കേറ്റു
ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 31 മരണം; 13 പേര്‍ക്ക് പരുക്കേറ്റു
ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കിഷ്ത്വറിലെ കേശ്വാന് മേഖലയില്‍ രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
news18
Last Updated :
Share this:
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 31 പേര് മരിച്ചു. അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു.
JK17678 എന്ന രജിസ്ട്രേഷന് നമ്പരിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്.
ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കിഷ്ത്വറിലെ കേശ്വാന് മേഖലയില്‍ രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ കിഷ്ത്വാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ മറ്റൊരു അപകടത്തില്‍ രണ്ട് കുട്ടികളും ഡ്രൈവറും മരിച്ചു. ഷിംലയിലാണ് സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.