കര്ഷകന് നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് (no-dues certificate) നൽകാതെതടഞ്ഞുവെച്ചതിന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (State Bank of India) രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി (High Court of Gujrat). 31 പൈസയുടെ കുടിശ്ശികയുടെ പേരിലാണ് ബാങ്ക് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചത്. ബാങ്കില്‍ നിന്നെടുത്ത കാര്‍ഷിക വായ്പ ഇയാള്‍ തിരിച്ചടച്ചിരുന്നു. അതിനുശേഷം ഒരു ഭൂമി ഇടപാട് പൂര്‍ത്തിയാക്കാനായി കര്ഷകന് ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നു. എന്നാല്‍ ബാങ്ക് ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ബാങ്ക് വായ്പ ഇയാള്‍ തിരിച്ചടച്ചിട്ടുണ്ടെന്നും എന്നാല്‍ 31 പൈസ കൂടി തിരിച്ചടയ്ക്കാനുണ്ടെന്നും ബാങ്ക് കോടതിയെ അറിയിച്ചു. അതിനാല്‍ ലാന്‍ഡ് പാഴ്സലില്‍ നിന്ന് ബാങ്കിന്റെ ചാര്‍ജ് നീക്കം ചെയ്തിട്ടില്ലെന്നും ബാങ്ക് അറിയിച്ചു. ഇത് വളരെ കൂടിപ്പോയെന്ന് ജസ്റ്റിസ് ഭാര്‍ഗവ് കാര്യ പറഞ്ഞു. ഇത്രയും തുച്ഛമായ തുകയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
'' 31 പൈസയുടെ കുടിശ്ശികയുടെ പേരിലാണോ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്? 50 പൈസയ്ക്ക് താഴെയുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ?'' ജസ്റ്റിസ് കാര്യ ചോദിച്ചു. വിഷയത്തില്‍ ബാങ്ക് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് പറഞ്ഞു. മെയ് 2ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും.
Also Read- SBI ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഷാംജിഭായ് പാഷാഭായ് എന്നയാള്‍ക്കാണ് ബാങ്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്. ഇദ്ദേഹത്തിന് അഹമ്മദാബാദിലെ ഖൊറാജ് ഗ്രാമത്തില്‍ കുറച്ച് ഭൂമിയുണ്ടായിരുന്നു. ഈ ഭൂമി അദ്ദേഹം രാകേഷ് വര്‍മ്മയ്ക്കും മനോജ് വര്‍മ്മയ്ക്കും വിറ്റു. എന്നാല്‍, പാഷാഭായി എസ്ബിഐയില്‍ നിന്ന് കാര്‍ഷിക വായ്പ്പ എടുത്തിരുന്നു. വായ്പ്പ മുഴുവന്‍ തിരിച്ചടയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ഭൂമി വില്‍ക്കുകയും ചെയ്തു. എന്നാൽ ബാങ്കിലെ കുടിശ്ശിക തീര്‍ക്കാത്തതുകൊണ്ട് ഭൂമി വാങ്ങിച്ച ആളുകളുടെ പേരുകള്‍ റവന്യൂ രേഖകളില്‍ രേഖപ്പെടുത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ലോണ്‍ തുക അടയ്ക്കാമെന്ന വാഗ്ദാനവുമായി രാകേഷ് വര്‍മ്മയും മനോജ് വര്‍മ്മയും രംഗത്തെത്തി.
തുടര്‍നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2020ല്‍ പാഷാഭായിയില് നിന്ന് ഭൂമി വാങ്ങിയവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി തീര്‍പ്പാക്കുന്നതിനിടയില്‍ തന്നെ ലോണ്‍ മുഴുവനും തിരിച്ചടച്ചിരുന്നു. എന്നാല്‍ ബാങ്ക് അപ്പോഴും നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് നല്കാന് തയ്യാറായില്ല. അതിനാല്‍ ഭൂമി വാങ്ങിയവരും കുരുക്കില്‍പ്പെട്ടു.
വായ്പ അടച്ചുകഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് കോടതി ബുധനാഴ്ച ബാങ്കിനോട് നിര്‍ദേശിച്ചിരുന്നു. അപ്പോഴാണ് 31 പൈസയുടെ കുടിശ്ശിക സംബന്ധിച്ച വിവരം ബാങ്ക് കോടതിയെ അറിയിച്ചത്. ദേശസാല്‍കൃത ബാങ്കാണെങ്കിലും എസ്ബിഐ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് രോക്ഷാകുലനായ ജഡ്ജി പറഞ്ഞു. 50 പൈസയില്‍ താഴെയുള്ള കുടിശ്ശിക കണക്കാക്കാന്‍ പാടില്ലെന്ന നിയമമുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം, എസ്ബിഐ കര്‍ഷകര്‍ക്ക് കൃഷി ഭൂമി വാങ്ങാന്‍ സഹായ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ കൃഷി ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്ന ചെറുകിട ഇടത്തരം കര്‍ഷകരെയും ഭൂമിയില്ലാത്ത കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും സഹായിക്കുകയാണ് ലക്ഷ്യം. നിശ്ചിത ഏക്കര്‍ ഭൂമി കൈവശമുള്ള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് സഹായം ലഭിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.