HOME » NEWS » India » 32 DIED IN UP LIGHTNING CM YOGI ANNOUNCES EX GRATIA OF RS 4

ഉത്തർപ്രദേശിൽ മിന്നലേറ്റ് 32 മരണം; സർക്കാർ നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

3 പേർക്ക് പരിക്കേറ്റു. 20 വീടുകളും മിന്നലേറ്റ് തകർന്നു.

news18
Updated: July 22, 2019, 8:41 AM IST
ഉത്തർപ്രദേശിൽ മിന്നലേറ്റ് 32 മരണം; സർക്കാർ നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
News 18
  • News18
  • Last Updated: July 22, 2019, 8:41 AM IST
  • Share this:
ലക്നൗ: ഉത്തർപ്രദേശിൽ ഞായറാഴ്ചയുണ്ടായ ശക്തമായ മിന്നലിൽ 32 പേർ മരിച്ചു. 13 ജില്ലകളിലാണ് ശക്തമായ മിന്നൽ ഉണ്ടായത്. 13 പേർക്ക് പരിക്കേറ്റു. 20 വീടുകളും മിന്നലേറ്റ് തകർന്നു.

also read: വ്യാഴാഴ്ച വരെ കനത്ത മഴ തുടരും; മഴക്കെടുതികളിൽ നാല് പേർ കൂടി മരിച്ചു

കാൺപൂര്‍, ഫത്തേപ്പൂർ എന്നിവിടങ്ങളിൽ ഏഴുപേരും ഝാൻസിയിൽ അഞ്ച്പേരും മരിച്ചു. ഝലമിൽ നാലും ഹമീർപൂരിൽ മൂന്നും ഘാസിയബാദിൽ രണ്ടും മരണ സംഖ്യ രേഖപ്പെടുത്തിയിരിക്കുകയാണ്. ദിയോറിയ, കുഷിനഗർ, ജാൻപൂർ, അംബേദ്കർ നഗർ പ്രതാപ്ഖർ, കാൺപൂർ ഡിഹട്ട്, ചിത്രകൂട്ട് എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

First published: July 22, 2019, 8:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories