ന്യൂഡൽഹി: ഏറ്റവും കൂടുതല്‍ കാലം രാജ്യത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോഡ് ബിജെപി തകര്‍ക്കുമെന്നും 2047 വരെ പാർട്ടി അധികാരത്തിൽ തുടരുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. 1950 മുതല്‍ 1977 വരെയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചത്. മോദിജി ആ റെക്കോഡ് തകര്‍ക്കാന്‍ പോകുകയാണ്. 2047 വരെ അതായത് രാജ്യം സ്വാതന്ത്ര്യം ലഭിച്ച് നൂറ് വര്‍ഷം തികയ്ക്കുന്നത് വരെ ബിജെപി അധികാരത്തിലുണ്ടാകും- അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ ബിജെപിയുടെ വിജയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022ൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനവും 2047ൽ നൂറാം സ്വാതന്ത്ര്യദിനവും ബിജെപി ഭരിക്കുമ്പോൾ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ. സൈനിക നേട്ടങ്ങള്‍ ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അഴിമതി ഇല്ലാതാക്കി ശക്തമായ ഇന്ത്യ കെട്ടിപ്പെടുത്തു, സാമ്പത്തിക സ്ഥിരത കൈവരിച്ചു-അതാണ് തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിത്തന്നതെന്നും രാം മാധവ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഇല്ലായിരുന്നുവെന്നും ആറുകോടി വോട്ടുകൾ ബിജെപിക്ക് വർധിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.