• HOME
  • »
  • NEWS
  • »
  • india
  • »
  • Holiday | 37 സർക്കാർ സ്‌കൂളുകളിൽ ഞായറാഴ്‌ചയ്‌ക്ക് പകരം വെള്ളിയാഴ്ച്ച അവധി; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

Holiday | 37 സർക്കാർ സ്‌കൂളുകളിൽ ഞായറാഴ്‌ചയ്‌ക്ക് പകരം വെള്ളിയാഴ്ച്ച അവധി; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

കിഷന്‍ഗഞ്ച് ജില്ലയിലെ അഞ്ച് ബ്ലോക്കിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളിൽ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ചയാണ് അവധി നൽകുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍.

  • Last Updated :
  • Share this:
    ബീഹാറിലെ മുസ്ലീം (muslim) ജനസംഖ്യ കൂടുതലുള്ള ജില്ലയിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ (Govt. School) ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി നൽകുന്നത് സംബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (NCPCR) സര്‍ക്കാരിനോട് വിശദീകരണം തേടി.

    കിഷന്‍ഗഞ്ച് ജില്ലയിലെ അഞ്ച് ബ്ലോക്കിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളിൽ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ചയാണ് അവധി നൽകുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

    അതേസമയം, ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് ബാലാവകാശ കമ്മീഷൻ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ ബീഹാര്‍ ചീഫ് സെക്രട്ടറി അമീര്‍ സുബ്ഹാനിക്ക് അയച്ച കത്തില്‍ ചോദിച്ചു. ഈ വിഷയത്തില്‍ ബീഹാര്‍ സര്‍ക്കാരിനോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍സിപിസിആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    നേരത്തെ, വിദ്യാര്‍ത്ഥികളെ ബൈബിള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് ആരോപിച്ച് ബെംഗളൂരു ആസ്ഥാനമായ ക്ലാരന്‍സ് സ്‌കൂളിനെതിരെ ഉണ്ടായ വിവാദത്തിലും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഹിന്ദു ജനജാഗ്രതി സമിതിയാണ് ആരോപണവുമായി രംഗത്ത് എത്തിയത്.

    വിദ്യാഭ്യാസ നിയമങ്ങളുടെ ലംഘനമാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് സംഘടന ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ ബൈബിള്‍ കൊണ്ടുവരണമെന്നും പഠിക്കണമെന്നും പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പു വാങ്ങുന്നതായി സമിതി പറഞ്ഞു. എന്നാല്‍, രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളും ആരോപണങ്ങളെ നിരാകരിക്കുകയാണ് ഉണ്ടായത്. പാഠ്യപദ്ധതിയുടെ ഭാഗമായി ബൈബിള്‍ പഠിക്കുന്നത് മതവിശ്വാസങ്ങളെ ബാധിക്കില്ലെന്നാണ് അവരുട വാദം.

    1914-ലാണ് ക്ലാരന്‍സ് സ്‌കൂള്‍ സ്ഥാപിതമായത്. പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടി നിര്‍ബന്ധമായും ബൈബിൾ ക്ലാസില്‍ പങ്കെടുക്കേണ്ടിവരുമെന്നുള്ള കരാറില്‍ ഒപ്പിടാന്‍ ഒരു രക്ഷിതാവിനെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

    'വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ബൈബിള്‍ കൈയ്യില്‍ കരുതുകയും വായിക്കുകയും ചെയ്യണമെന്ന കരാറിൽ ഒപ്പിടാന്‍ സ്‌കൂള്‍ ഭരണകൂടം രക്ഷിതാക്കളെ നിര്‍ബന്ധിച്ചു. മതപരമായ ഗൂഢാലോചനയാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 30 എന്നിവയുടെ ലംഘനമാണ്. മറ്റ് മതങ്ങളിലെ കുട്ടികളിൽ മതപഠനങ്ങള്‍ നിര്‍ബന്ധിതമാക്കാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്''- ഹിന്ദു ജനജാഗ്രതി സമിതിയുടെ സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു.

    അടുത്ത അധ്യയന വർഷം (2023-24 ) മുതൽ കേരളത്തിലെ ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ (child rights commission) അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷൻ ഉത്തരവിട്ടിരുന്നു.
    Published by:Amal Surendran
    First published: