നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അന്ന് ക്ലാസ് റൂമിൽ; 37 വർഷത്തിന് ശേഷം സുപ്രീംകോടതിയിലും അവർ ഒരേ 'ബെഞ്ചിൽ'

  അന്ന് ക്ലാസ് റൂമിൽ; 37 വർഷത്തിന് ശേഷം സുപ്രീംകോടതിയിലും അവർ ഒരേ 'ബെഞ്ചിൽ'

  2016 മെയ് മാസത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ആദ്യമായി പരമോന്നത കോടതിയിലേക്ക് ഉയർത്തപ്പെട്ടത്. പിന്നാലെ ജസ്റ്റിസ് കൗളും. ഇപ്പോൾ രവീന്ദ്രഭട്ടും ഋഷികേശ് റോയിയും ചുമതലയേൽക്കുന്നു.

  supreme-court

  supreme-court

  • News18
  • Last Updated :
  • Share this:
   ഉത്കർഷ് ആനന്ദ്

   ന്യൂഡൽഹി: സുപ്രീം കോടതിയിലെ നാല് ജഡ്ജിമാരെ സംബന്ധിച്ചിടത്തോളം 1982 ഏറെ പ്രത്യേകത നിറഞ്ഞ വർഷമാണ്. ക്ലാസ് റൂം മുതൽ കോടതിമുറി വരെ, ഒരേ കോളജിൽ നിന്ന് ഒരേ വർഷം നിയമത്തിൽ ബിരുദം നേടിയ നാല് ജഡ്ജിമാരെ ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമാണ് 1982. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഋഷികേശ് റോയ് എന്നിവരുടെ നിയമനത്തോടെ, ക്ലാസ് മുറിയിൽ‌ ഒരേ ബെഞ്ച് പങ്കിട്ട നാലുപേരാണ് പരമോന്നത കോടതിയിലെത്തിയത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കെ കൗൾ എന്നിവരും ഇവരോടൊപ്പം ഡൽഹി സർവകലാശാലയിലെ കാമ്പസ് ലോ സെന്ററിലെ ഒരേ ബാച്ചിലുണ്ടായിരുന്നു.

   ഇപ്പോൾ, സുപ്രീം കോടതിയിൽ ഒരേ കോളേജിലെ ഒരേ ബാച്ചിൽ നിന്നു വന്ന നാല് ജഡ്ജിമാർ ഭരണഘടനാ കോടതിയിൽ സ്ഥാനങ്ങൾ വഹിക്കാൻ പോവുകയാണ്. ഏതൊരു രാജ്യത്തെയും പരമോന്നത കോടതിയിൽ നാലു സഹപാഠികൾ ജഡ്ജിമാർ ആയി എത്തുന്നത് ഒരു പക്ഷേ ആദ്യമായിരിക്കാം.

   Also Read- അമ്മയെ പൂട്ടിയിട്ട് മകന്റെ ക്രൂരത

   നാലുപേരിൽ, 2016 മെയ് മാസത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ആദ്യമായി ഉന്നത കോടതിയിലേക്ക് ഉയർത്തപ്പെട്ടത്. വൈകാതെ തന്നെ അദ്ദേഹം സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി ഉയർത്തപ്പെട്ടേക്കാം. ചന്ദ്രചൂഡിന് പിന്നാലെ 2017 ഫെബ്രുവരിയിൽ ജസ്റ്റിസ് കൗൾ എത്തി. ജസ്റ്റിസുമാരായ ഭട്ടിന്റെയും റോയിയുടെയും നിയമനം രാഷ്ട്രപതി ഇപ്പോൾ അംഗീകരിച്ചു. തിങ്കളാഴ്ച ഇരുവരും ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും.

   First published:
   )}