• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യോഗ്യത അഞ്ചാം ക്ലാസ്, പക്ഷെ ജോലിക്ക് അപേക്ഷിച്ചത് 3700 പി.എച്ച്.ഡിക്കാർ

news18india
Updated: August 30, 2018, 5:34 PM IST
യോഗ്യത അഞ്ചാം ക്ലാസ്, പക്ഷെ ജോലിക്ക് അപേക്ഷിച്ചത് 3700 പി.എച്ച്.ഡിക്കാർ
news18india
Updated: August 30, 2018, 5:34 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ പൊലീസ് വിഭാഗത്തിലെ മെസഞ്ചർ തസ്തികയിലേക്ക് അപേക്ഷിച്ചത് 3700 പി.എച്ച്.ഡിക്കാർ. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത അഞ്ചാം ക്ലാസ് വിജയമാണ്. 50,000 ബിരുദധാരികളും 28,000 പി.ജി ബിരുദധാരികളും അപേക്ഷിച്ചിട്ടുണ്ട്.

അപേക്ഷകരുടെ കൂട്ടത്തിൽ നിരവധി എം.ബി.എക്കാരും ബി.ടെക് ബിരുദധാരികളുമുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയുടെ രൂക്ഷത വിവരിക്കുന്നതാണ് ഈ കണക്കുകൾ. 62 ഒഴിവുകളിലേക്ക് അപേക്ഷിച്ചതാകട്ടെ 93,500 പേരാണ്.

ടെലികോം വകുപ്പിൽ നിന്നുള്ള സന്ദേശങ്ങൾ ഒരു ഓഫീസിൽ നിന്നും മറ്റുള്ള ഓഫീസിലേക്ക് എത്തിക്കുകയാണ് മെസഞ്ചറുടെ ജോലി. 12 വർഷത്തിന് ശേഷമാണ് 62 ഒഴിവുകൾ ഉണ്ടായത്.

മുൻകാലങ്ങളിൽ സൈക്കിൾ ഓടിക്കാനറിയാമെന്ന സത്യവാങ്മൂലം മാത്രമാണ് അപേക്ഷകരിൽ നിന്ന് വാങ്ങിച്ചിരുന്നത്. ഇപ്പോൾ അപേക്ഷകരുടെ എണ്ണം കൂടിയതോടെ സെലക്ഷൻ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ് അധികൃതർ. തുടക്കത്തിൽ 20,000 രൂപ ശമ്പളമായി ലഭിക്കുമെന്നതാണ് ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്.

First published: August 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍