നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Toxic Liquor | പഞ്ചാബിലെ മദ്യദുരന്തത്തിൽ മരണം 38 ആയി; ഇതുവരെ അറസ്റ്റിലായത് എട്ടുപേർ

    Toxic Liquor | പഞ്ചാബിലെ മദ്യദുരന്തത്തിൽ മരണം 38 ആയി; ഇതുവരെ അറസ്റ്റിലായത് എട്ടുപേർ

    ജൂലൈ 29ന് രാത്രി അമൃത് സറിലെ തർസിക്കയിലെ മുച്ചൽ, തൻഗ്ര എന്നീ ഗ്രാമങ്ങളിൽ നിന്നാണ് ആദ്യത്തെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി ദിങ്കർ ഗുപ്ത പറഞ്ഞു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      ഛണ്ഡിഗഡ്: പഞ്ചാബിൽ മൂന്നു ജില്ലകളിലായി സംഭവിച്ച വിഷമദ്യദുരന്തത്തിൽ ഇതുവരെ മരിച്ചത് 38 പേർ.
      സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേർ അറസ്റ്റിലായി. സംഭവത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് മജിസ്ട്രേറ്റ്
      അന്വേഷണത്തിന് ഉത്തരവിട്ടു.

      പഞ്ചാബിലെ അമൃത്സർ, ബാടാല, ടാൻ തരൺ എന്നീ ജില്ലകളിലാണ് ബുധനാഴ്ച രാത്രി മുതൽ വിഷമമദ്യം കൊണ്ടുള്ള
      പ്രശ്നങ്ങൾ ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ മരണസംഖ്യ 38ലേക്ക് എത്തുകയായിരുന്നു. ടാൻ തരണിൽ 13
      ആളുകളും അമൃത് സറിൽ 11 പേരും ബാടാലയിൽ എട്ടുപേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്.

      You may also like:കോടിയേരിയും ചെന്നിത്തലയും ആർ.എസ്.എസിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്: കെ സുരേന്ദ്രൻ [NEWS]യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന [NEWS] വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള [NEWS]

      വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

      ജൂലൈ 29ന് രാത്രി അമൃത് സറിലെ തർസിക്കയിലെ മുച്ചൽ, തൻഗ്ര എന്നീ ഗ്രാമങ്ങളിൽ നിന്നാണ് ആദ്യത്തെ അഞ്ച്
      മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി ദിങ്കർ ഗുപ്ത പറഞ്ഞു.

      വ്യാജമദ്യ മരണങ്ങളെക്കുറിച്ച് മജിസ്ട്രേട് തല അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ്
      അറിയിച്ചു. ജലന്ധർ ഡിവിഷൻ കമ്മീഷണർ ആയിരിക്കും അന്വേഷണം നടത്തുക. ബന്ധപ്പെട്ട എസ് എസ് പിമാരെയും
      മറ്റ് ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് ആയിരിക്കും അന്വേഷണം നടത്തുക. കുറ്റവാളികളായി കണ്ടെത്തുന്നവരെ
      രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
      Published by:Joys Joy
      First published: