HOME » NEWS » India » 38 YEAR OLD WOMAN HANGS SELF TO DEATH IN HYDERABAD AFTER ALLEGEDLY HARASSED BY HUSBAND AND IN LAWS OVER INFERTILITY

കുട്ടികളില്ലാത്തതിന് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം; 38കാരി ജീവനൊടുക്കി

കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം യുവതിയെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

News18 Malayalam | news18-malayalam
Updated: January 12, 2021, 10:21 AM IST
കുട്ടികളില്ലാത്തതിന് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം; 38കാരി ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
  • Share this:
ഹൈദരാബാദ്: കുട്ടികളുണ്ടാകാത്തതിന് ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിക്കുന്നതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തെലങ്കാന ഹൈദരാബാദ് സരൂർനഗറിലാണ് സംഭവം. 38കാരിയായ ഉദയ ശ്രീയാണ് ജീവനൊടുക്കിയത്. മാർക്കറ്റിങ് എക്സിക്യൂട്ടീവായ സുരേഷുമായി 2009ലായിരുന്നു ഇവരുടെ വിവാഹം. കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ സുരേഷും വീട്ടുകാരും നിരന്തരം ഉദയശ്രീയെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതു സഹിക്കാനാകാതെ വന്നതോടെ യുവതി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Also Read- അമ്മയെയും പങ്കാളിയെയും യുവാവ് കഴുത്തറുത്ത് കൊന്നു

ശനിയാഴ്ച രാത്രിയോടെ ബന്ധുവീട്ടിൽപോയി മടങ്ങിയെത്തിയ സുരേഷ് നിരവധി തവണ വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്ന് സുരേഷ് പൊലീസിനെ വിളിച്ചു. പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്തുകയറി നോക്കിയപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ഉദയ ശ്രീയെ കണ്ടെത്തിയത്.

Also Read- പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; 11കാരൻ ഉൾപ്പെടെ ആറ് പേര്‍ അറസ്റ്റിൽ

''കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ സുരേഷും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉദയശ്രീയെ പീഡിപ്പിക്കുകയായിരുന്നു. ഇതു സഹിക്കാനാകാതെ വന്നതോടെയാണ് യുവതി ജീവനൊടുക്കിയത്.''- പൊലീസ് പറയുന്നു. ഉദയശ്രീയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ സുരേഷിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. വീട്ടിൽ നിന്ന് ഉദയ ശ്രീയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Rajesh V
First published: January 12, 2021, 10:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories