• HOME
 • »
 • NEWS
 • »
 • india
 • »
 • Covid | രാജ്യത്ത് കോവിഡ് മൂലം അനാഥരായ 3855 കുട്ടികള്‍ പിഎം കെയേഴ്സ് ആനുകൂല്യത്തിന് അര്‍ഹരായി

Covid | രാജ്യത്ത് കോവിഡ് മൂലം അനാഥരായ 3855 കുട്ടികള്‍ പിഎം കെയേഴ്സ് ആനുകൂല്യത്തിന് അര്‍ഹരായി

ആകെ ലഭിച്ച 6624 അപേക്ഷകളില്‍ 3855 എണ്ണത്തിന് ഇതുവരെ അംഗീകാരം നല്‍കിയതായി കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി

 • Share this:
  ന്യൂഡൽഹി: കോവിഡ് മഹാമാരി (covid pandemic) മൂലം രാജ്യത്ത് അനാഥരായ (orphan)3855 കുട്ടികള്‍ പിഎം കെയേഴ്സ് (PM-CARES for Children) പദ്ധതിയിലൂടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായതായി കേന്ദ്ര സര്‍ക്കാര്‍. എല്ലാ രാജ്യമെമ്പാടും നിന്നും ആകെ ലഭിച്ച 6624 അപേക്ഷകളില്‍ 3855 എണ്ണത്തിന് ഇതുവരെ അംഗീകാരം നല്‍കിയതായി കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി(smriti irani) രാജ്യസഭയില്‍ അറിയിച്ചു.

  മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്(1,158 ). ഉത്തർപ്രദേശ് 768, മധ്യപ്രദേശ് 739, തമിഴ്‌നാട് 496, ആന്ധ്രാപ്രദേശ് 479 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളുടെ വിവരം.

  രാജ്യത്ത് 1,72,433 പേർക്കു കൂടി കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 10.99%

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,72,433 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള ആകെ ആളുകളുടെ എണ്ണം 15,33,921 ആയി. 2,59,107 പേർ രോഗമുക്തി നേടി. പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനം. 24 മണിക്കൂറിൽ 1008 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4,98,983 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 167.87 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

  ആദായ നികുതി നിരക്കുകളിൽ മാറ്റംവരുത്താത്തത് എന്തുകൊണ്ട്? നിർമല സീതാരാമൻ പറയുന്നു

  2022-23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ (Union Budget 2022) ആദായനികുതി നിരക്കുകളിലോ (Income Tax Rates) സ്ലാബുകളിലോ മാറ്റം വരുത്തിയിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് പറയുകയാണ് ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman). നെറ്റ്‌വർക്ക് 18 എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിൽ, ധനമന്ത്രി ഈ നീക്കത്തെ ന്യായീകരിക്കുകയും നികുതി സ്ഥിരതയും പ്രവചനാത്മകതയും ഈ സമയത്ത് നിർണായകമാണെന്ന് പറയുകയും ചെയ്തു. ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2022-23 ലെ കേന്ദ്ര ബജറ്റില്‍ നികുതി സ്ലാബുകളിലും നിരക്കുകളിലും മാറ്റംവരുത്താത്തത് സർക്കാർ ജീവനക്കാർ അടക്കമുള്ളവരെ നിരാശരാക്കിയിരുന്നു.

  "നികുതി സ്ഥിരതയും പ്രവചനാത്മകതയും ജനങ്ങളുടെ പദ്ധതികൾ തടസ്സപ്പെടാതെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു," ധനമന്ത്രി പറഞ്ഞു. ഡിമാൻഡ് സൃഷ്ടിക്കാൻ കഴിയുന്ന ഒട്ടേറെ വഴികളുണ്ടെന്ന് സീതാരാമൻ പറഞ്ഞു. "ഇന്ത്യയിലെ നികുതിദായകരുടെ എണ്ണവും പ്രൊഫൈലും പരിശോധിച്ചാൽ, നികുതി വ്യവസ്ഥയിൽ സ്ഥിരതയും വിശ്വാസ്യതയും നൽകാൻ കഴിയുമെന്ന് മനസിലാക്കാം. അതിൽ അനിശ്ചിതത്വത്തിന്റെ ഘടകങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല."

  നൽകുന്ന ഏത് ഇളവും നിയമപ്രകാരം ആവശ്യമുള്ളവർക്കും ആവശ്യമില്ലാത്തവർക്കും ലഭിക്കും. "ആരുടെയും ഭാരം വർദ്ധിപ്പിക്കാതിരിക്കുന്നതിലൂടെ, അവർക്ക് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനുള്ള കഴിവ് ലഭിക്കും. അതിനാൽ, സ്ഥിരതയും പ്രവചനാത്മകതയുമാണ് കൂടുതൽ പ്രധാനമെന്ന് ഞങ്ങൾ കരുതി."

  ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനെ കോവിഡ് മഹാമാരി അൽപ്പം വൈകിപ്പിച്ചിട്ടുണ്ടെന്നും പ്രവചിക്കാവുന്ന നയങ്ങളും സ്ഥിരതയും ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നുവെന്നും സീതാരാമൻ പറഞ്ഞു.

  ആദായനികുതി ഇളവ്, വീട്ടുചെലവുകളുമായി ബന്ധപ്പെട്ട സാധ്യമായ സ്റ്റാൻഡേർഡ് ഡിഡക്ഷൻ റിവിഷൻ, ചാപ്റ്റർ VI-A (സെക്ഷൻ 80C, സെക്ഷൻ 80D) പ്രകാരമുള്ള നിക്ഷേപങ്ങളുടെ ഉയർന്ന പരിധികൾ എന്നിവ ബജറ്റ് 2022-ന് മുമ്പ് വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.

  നിലവിൽ 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. 5 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുഴുവൻ റിബേറ്റ് ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ശതമാനവും 5-10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനവുമാണ് നികുതി.
  Published by:Rajesh V
  First published: