നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഗുജറാത്തിൽ മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു; ബിജെപിയിൽ ചേർന്നേക്കും

  ഗുജറാത്തിൽ മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു; ബിജെപിയിൽ ചേർന്നേക്കും

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ഗാന്ധിനഗർ: ഗുജറാത്തിൽ നാലുദിവസത്തിനിടെ മൂന്ന് കോൺഗ്രസ് എംഎൽഎമാണ് ബിജെപിയിൽ ചേർന്നു. ജാംനഗർ റൂറൽ എംഎൽഎ വല്ലഭ് ധാരാവിയയാണ് ഒടുവിൽ എംഎൽഎ സ്ഥാനം രാജിവെച്ചത്. നിയമസഭ സ്പീക്കർ രാജേന്ദ്ര ത്രിവേദിയെ കണ്ട് രാജിക്കത്ത് കൈമാറി. നാലു ദിവസത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ കോൺഗ്രസ് എംഎൽഎയാണ് ധാരാവിയ. രാജിക്കാര്യം സ്പീക്കർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ധാരാവിയ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

   കോൺഗ്രസ് നേതാവായിരുന്ന പാർസോത്തം സബരിയയാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. മാർച്ച് എട്ടിന് ധ്രൻഗാധ്രയിലെ എംഎൽഎ സ്ഥാനം സബരിയ രാജിവെച്ചിരുന്നു. ജലസേചന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബറിൽ സബരിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന സബരിയയ്ക്ക് ഫെബ്രുവരിയിലാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം ബിജെപിയിൽ ചേരാൻ തനിക്ക് സമ്മർദ്ദമില്ലായിരുന്നുവെന്നും മണ്ഡലത്തിലെ ചില വിഷയങ്ങളുടെ പേരിലാണ് പാർട്ടി വിടുന്നതെന്നും സബരിയ മാധ്യമങ്ങളോട് പറഞ്ഞു.
   First published:
   )}