നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പാകിസ്താന്‍ പതാക വീടിന് മുകളില്‍; ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

  പാകിസ്താന്‍ പതാക വീടിന് മുകളില്‍; ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

  സംഭവത്തെ തുടര്‍ന്ന് ചില സംഘടനകളും ബ്രാഹ്‌മിന്‍ ജന്‍ കല്യാണ്‍ സമിതിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു

  • Share this:
   ഗൊരഖ്പുര്‍: വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയതിനെ (Hoisting Pakistan Flag) തുടര്‍ന്ന് നാല് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് (Police) കേസെടുത്തു. നവംബര്‍ 10ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് (Gorakhpur) സംഭവം.

   ചൗരി ചൗരായിലെ മുന്ദേര ബസാര്‍ പ്രദേശത്തെ വീട്ടിലാണ് പാകിസ്ഥാന്‍ പതാക നാട്ടിയത്. സംഭവത്തെ തുടര്‍ന്ന് ചില സംഘടനകളും ബ്രാഹ്‌മിന്‍ ജന്‍ കല്യാണ്‍ സമിതിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

   കൊടിയുയര്‍ത്തിയ വീടിന് മുന്നിലെത്തിയ ചിലര്‍ വീട്ടിലേക്ക് കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയ കാര്‍ നശിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞുടന്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
   തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.

   പ്രദേശത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചതിന് ശക്തമായ നടപടിയെടുക്കുമെന്ന് ഗൊരഖ്പുര്‍ എസ്പി മമനോജ് അവാസ്തി പറഞ്ഞു.

   വീടിന് മുകളില്‍ പാക് പതാക സ്ഥാപിച്ച ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. നാട്ടിയത് ഇസ്ലാമിക മതപരമായ കൊടിയാണെന്നും പാകിസ്ഥാന്‍ പതാകയല്ലെന്നും വീട്ടുകാര്‍ അറിയിച്ചു.

   രാജ്യത്ത് ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കാൻ നീക്കം; നിലവിലെ പിഴയും തടവ് ശിക്ഷയും ഒഴിവാക്കും

   ന്യൂഡൽഹി: ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കി നിയമം ഭേദഗതി (decriminalising personal drug consumption) ചെയ്യാൻ നീക്കമെന്ന് റിപ്പോർട്ട്. NDPSAയുടെ 27 ാം വകുപ്പ് ഭേദഗതി ചെയ്യും. നിലവിലെ പിഴയും തടവ് ശിക്ഷയും ഒഴിവാക്കും. ലഹരി ഉപയോഗിക്കുന്നവർക്ക് 30 ദിവസത്തെ കൗൺസിലിങ്ങ് നൽകും. ലഹരി വിമുക്തി പ്രോഗ്രാമും തയ്യാറാക്കും.

   അതേസമയം ലഹരിക്കടത്തുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇത് സംബന്ധിച്ച ബിൽ ഈമാസം ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയതായാണ് റിപ്പോർട്ട്. ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഉന്നത സർക്കാർ വകുപ്പുകൾ ഈ വിഷയത്തിൽ സമവായമുണ്ടാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.

   Also Read-Shortage of Teachers | കോവിഡ് കാലത്തെ കൂട്ടപ്പിരിച്ചുവിടൽ; ക്ലാസുകൾ പുനഃരാരംഭിച്ചപ്പോൾ അധ്യാപകരില്ലാതെ വലഞ്ഞ് കർണാടകയിലെ സ്‌കൂളുകൾ

   എന്‍ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണ്. പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെല്ലാം ഒഴിവായി ലഹരി ഉപയോഗം കുറ്റമല്ലാതാകും. എന്നാൽ എത്രയളവിൽ ലഹരി ഉപയോഗിക്കാം എന്നതടക്കമുള്ള കാര്യത്തിൽ വ്യക്ത വരുത്തിയിട്ടില്ല.
   Published by:Karthika M
   First published:
   )}