നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഡല്‍ഹിയില്‍ മൂന്നു നില കെട്ടിടത്തിന് തീ പിടിച്ചു; കുടുംബത്തിലെ നാലു പേര്‍ ശ്വാസം മുട്ടി മരിച്ചു

    ഡല്‍ഹിയില്‍ മൂന്നു നില കെട്ടിടത്തിന് തീ പിടിച്ചു; കുടുംബത്തിലെ നാലു പേര്‍ ശ്വാസം മുട്ടി മരിച്ചു

    കൊതുകിനെ കൊല്ലാനായി കത്തിച്ചു വെച്ച കൊതുകു തിരിക്ക് തീ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

    Credits : ANI

    Credits : ANI

    • Share this:
      ഡല്‍ഹി: ഡല്‍ഹിയിലെ (Delhi) ഓള്‍ഡ് സീമാപുരിയില്‍ വീടിന് തീപിടിച്ച് (Fire) കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ അക്ഷയ് (22) രക്ഷപ്പെട്ടു.

      ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും രക്ഷിക്കാനായില്ല.

      ഹരിലാലും കുടുംബവും മൂന്നാം നിലയിലായിരുന്നു കിടന്നിരുന്നത് കൊതുകിനെ കൊല്ലാനായി കത്തിച്ചു വെച്ച കൊതുകു തിരിക്ക് തീ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അക്ഷയ് രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്.

      സര്‍ക്കാര്‍ ജീവനക്കാരനായ ഹരിലാല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് അപകടം. ആശു ജോലിക്കായി ശ്രമിക്കുന്നു. മകള്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

      Lightning | ആശാരിപ്പണി ചെയ്യുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

      തിരുവനന്തപുരം: ആശാരിപ്പണി ചെയ്യുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാക്കാമൂല തൊങ്ങല്‍ വിള വീട്ടില്‍ കുഞ്ഞപ്പിയുടെ മകന്‍ വിനീഷ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. താന്നിവിള കസ്തൂര്‍ബാ കേന്ദ്രത്തിനു സമീപം മുതുവല്ലൂര്‍കോണം സ്വദേശി ഗോപിയുടെ ഇരുനില വീടിന്‍റെ രണ്ടാമത്തെ നിലയില്‍ ജനാലയുടെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് വിനീഷിന് ഇടിമിന്നലേറ്റത്. ഇരുനില വീടിന്‍റെ മുകളില്‍ നിന്ന് താഴെ വീണു ദാരുണമായാണ് വിനീഷ് മരിച്ചത്.

      Also Read- കോടികൾ വില വരുന്ന ഇരുതലമൂരിയെ വിൽക്കാനെത്തി; നാലുപേർ പിടിയിൽ

      സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച സിറ്റൗട്ടിന്‍റെ സംരക്ഷണ ഭിത്തിയില്‍ പിടിച്ചുകൊണ്ട് അകത്തേക്ക് കയറുന്നതിനിടെ ഉണ്ടായ ഇടിമിന്നലില്‍ വിനീഷ് പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഇടിമിന്നലേറ്റതിനൊപ്പം കോണ്‍ക്രീറ്റ് തറയില്‍ തലയിടിച്ച്‌ വീണതും മരണകാരണമായി. സംഭവം നടന്നയുടൻ സമീപത്ത് ഉണ്ടായിരുന്നവർ വിനീഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീഷിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടപടി പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നരുവാമൂട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
      Published by:Karthika M
      First published:
      )}