HOME » NEWS » India » 4 PATIENTS DIE IN FIRE AT PRIVATE HOSPITAL IN THANE

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; 4 രോഗികൾ മരിച്ചു

ആശുപത്രിയിൽ കോവിഡ് രോഗികൾ ഇല്ലെന്നാണ് വിവരം.

News18 Malayalam | news18-malayalam
Updated: April 28, 2021, 10:01 AM IST
മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; 4 രോഗികൾ മരിച്ചു
Image: ANI
  • Share this:
താനെ: മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് രോഗികൾ മരിച്ചു. താനെയ്ക്ക് സമീപമുള്ള പ്രൈം ക്രിട്ടിക് കെയർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3.40 ഓടെയാണ് അപകടമുണ്ടായത്.

ആശുപത്രിയിൽ കോവിഡ് രോഗികൾ ഇല്ലെന്നാണ് വിവരം. തീപിടുത്തമുണ്ടായതിനെ തുടർന്ന് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണമുണ്ടായത്. തീവ്ര പരിചരണ വിഭാഗത്തിൽ ആറ് രോഗികൾ അടക്കം 20 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.


മൂന്ന് ഫയർ എഞ്ചിൻ എത്തിയാണ് ആശുപത്രിയിലെ തീയണച്ചത്. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.


അതേസമയം, അപകടത്തിൽ മരിച്ച രോഗികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്.

സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും ഉദ്ദവ് താക്കറെ അറിയിച്ചു. താനെ മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും ആരോഗ്യ ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിന് രൂപീകരിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ 23 നും മഹാരാഷ്ട്രയിൽ ആശുപത്രി കെട്ടിടത്തിൽ തീപിടിച്ച് നിരവധി പേർ മരിച്ചിരുന്നു. 15 കോവിഡ് രോഗികളാണ് അന്ന് മരിച്ചത്. കോവിഡ് 19 ആശുപത്രി പ്രവർത്തിക്കുന്ന മുംബൈയിലെ ബൻദുപിലുള്ള ഡ്രീംസ് മാളിൽ തീപിടുത്തമുണ്ടായത്. നാഗ്പൂരിലുള്ള ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ചിരുന്നു.
Published by: Naseeba TC
First published: April 28, 2021, 10:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories