ശ്രീനഗർ : ജമ്മു കശ്മീരിലെ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ രണ്ട് സിആർപിഎഫ് ജവാൻമാർ ഉൾപ്പെടെ നാല് മരണം. ഹന്ദ്വാര മേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലിലാണ് മരണം. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥനും ഒരു നാട്ടുകാരനും മരിച്ചവരിൽ ഉൾപ്പെടുന്നു.
Also Read-വ്യോമാക്രമണം സ്ഥിരീകരിച്ച് ജയ്ഷ്-ഇ-മുഹമ്മദ്; ഇന്ത്യക്ക് മുന്നിൽ പാക് പ്രധാനമന്ത്രി കീഴടങ്ങിയെന്നും വിമർശനം
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ഭീകരരെ സൈന്യം ഇവിടെ വധിച്ചിരുന്നു. മേഖലയിൽ ഇന്ന് പുലർച്ചയോടെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഹന്ദ്വാരയിൽ ഒരു വീട് സൈന്യം വളഞ്ഞിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.