HOME » NEWS » India » 4 YEAR OLD BOY FELL INTO 90 FEET DEEP BOREWELL RESCUED IN RAJASTHAN

നാല് വയസ്സുകാരൻ 90 അടി താഴ്ച്ചയുള്ള കുഴിയിൽ വീണു; 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം

കളിക്കുന്നതിനിടിയിൽ തുറന്നു വെച്ച കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു

News18 Malayalam | news18-malayalam
Updated: May 7, 2021, 3:48 PM IST
നാല് വയസ്സുകാരൻ 90 അടി താഴ്ച്ചയുള്ള കുഴിയിൽ വീണു; 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം
Image: ANI
  • Share this:
ജലോർ: 90 അടി താഴ്ച്ചയുള്ള കുഴൽകിണറിൽ വീണ നാല് വയസ്സുകാരനെ 16 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ രക്ഷിച്ചു. രാജസ്ഥാനിലെ ജലോറിൽ ഇന്ന് രാവിലെയാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ കുട്ടിയെ രക്ഷിച്ചത്.


ജലോറിലെ ലാഛരി ഗ്രാമത്തിൽ പുതുതായി കുഴിച്ച കുഴൽകിണറിലാണ് കുട്ടി വീണത്. കളിക്കുന്നതിനിടിയിൽ തുറന്നു വെച്ച കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു. അനിൽ എന്ന ബാലനാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ അപകടത്തിൽ പെട്ടത്.


ദേശീയ ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയുടേയും എൻഡിആർഎഫിന്റേയും നാട്ടുകാരുടേയും മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയെ രക്ഷിക്കാനായത്.


ചെറിയ പരിക്കുകളേറ്റ കുട്ടി ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. രക്ഷാപ്രവർത്തനത്തിൽ സംസ്ഥാന ദുരന്ത നിവാരണ സേനയ്ക്കൊപ്പം എൻഡിആർഎഫ് ഗാന്ധി നഗർ, വഡോദര, അജ്മീർ സംഘങ്ങളാണ് ഉണ്ടായിരുന്നത്.

മണിക്കൂറുകളോളം കുഴിയൽ അകപ്പെട്ട കുട്ടിക്ക് പൈപ്പ് ലൈനിലൂടെയാണ് ഓക്സിജൻ നൽകിയിരുന്നത്. കുഴൽകിണറിൽ ക്യാമറ കെട്ടിയിറക്കി നിരീക്ഷിച്ചായിരുന്നു രക്ഷാപ്രവർത്തനം.
Published by: Naseeba TC
First published: May 7, 2021, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories