നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നാല് വയസ്സുകാരൻ 150 അടി താഴ്ച്ചയുള്ള കുഴൽകിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

  നാല് വയസ്സുകാരൻ 150 അടി താഴ്ച്ചയുള്ള കുഴൽകിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

  പിതാവ് കുഴിച്ച കുഴൽ കിണറിലാണ് കുട്ടി വീണതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ നാട്ടുകാരൻ പറയുന്നു.

  Image: ANI

  Image: ANI

  • Share this:
   ആഗ്ര: 150 അടി താഴ്ച്ചയുള്ള കുഴൽകിണറിൽ വീണ നാല് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ ഫത്തേബാദ് ജില്ലയിലുള്ള ദരിയ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടയിൽ മൂടാതിരുന്ന കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു.

   രാവിലെ 8.30 ഓടെയാണ് കുട്ടി കുഴൽ കിണറിൽ വീണത്. സ്ഥലത്ത് നാട്ടുകാരും പൊലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുകയാണ്. കുട്ടിയുടെ ചലനങ്ങൾ കാണാൻ സാധിക്കുന്നതായും തങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നുണ്ടെന്നും നിബോഹര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സൂരജ് പ്രസാദ് പിടിഐയോട് പ്രതികരിച്ചു.

   കുട്ടി അപകടത്തിൽപെട്ട വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


   പിതാവ് കുഴിച്ച കുഴൽ കിണറിലാണ് കുട്ടി വീണതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ നാട്ടുകാരൻ പറയുന്നു.

   ഓട വൃത്തിയാക്കിയില്ല; കരാറുകാരനെ റോഡിലിരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിച്ച് ശിവസേന എം.എല്‍.എ

   ഓവുചാല്‍ വൃത്തിയാക്കാത്ത കരാറുകാരന് വിചിത്രമായ ശിക്ഷ വിധിച്ച് ശിവസേന എംഎല്‍എ. കരാറുകാരനെ റോഡിലിരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിക്കാനാണ് എം.എൽ.എ നാട്ടുകാരോട് ആവശ്യപ്പെട്ടത്. ചാന്ദിവാലി നിയമസഭാ മണ്ഡലത്തിലെ ശിവസേന എംഎല്‍എ. ദിലിപ് ലാണ്ഡെയാണ് കരാറുകാരനെ വെളളക്കെട്ടുളള റോഡിലിരുത്തി പ്രാകൃത ശിക്ഷാരീതി നടപ്പാക്കിയത്.
   You may also like:വാക്സിനെടുത്തില്ലെങ്കിൽ മൊബൈൽ കണക്ഷൻ വിച്ഛേദിക്കും; പുതിയ നടപടിയുമായി പഞ്ചാബ് പ്രവിശ്യാ സർക്കാർ

   റോഡിലിരിക്കാന്‍ കരാറുകാരനോട് നിര്‍ദേശിച്ച എം.എല്‍.എ റോഡ് വൃത്തിയാക്കുകയായിരുന്ന നഗരസഭാ തൊഴിലാളികളോട് ഇയാളുടെ ദേഹത്ത് മാലിന്യം നിക്ഷേപിക്കാന്‍ പറഞ്ഞു.

   സമയബന്ധിതമായി കരാറുകാരന്‍ പണി ചെയ്യാത്തിനാലാണ് ഇത്തരത്തിൽ ശിക്ഷിക്കേണ്ടി വന്നതെന്നാണ് എം.എൽ.എ വിശദീകരിക്കുന്നത്. 'കരാറുകാരനോട് കഴിഞ്ഞ 15 ദിവസമായി റോഡ് വൃത്തിയാക്കണമെന്ന് ഞാന്‍ പറയുന്നു. എന്നാല്‍ അയാള്‍ അത് ചെയ്തില്ല. ശിവസേന പ്രവര്‍ത്തകരാണ് അത് ചെയ്തത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ കരാറുകാരൻ ഉടന്‍ അവിടെയെത്തി. '- എം.എല്‍.എ പറയുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}