ബെംഗളുരു : നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു. ഹൈദരാബാദിലെ അംബേർപേട്ടിലാണ് സംഭവം. കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
#BreakingNews | Caught on camera | 4-Year-Old Mauled to Death by Street #Dogs in #Hyderabad @swastikadas95 shares details with @toyasingh pic.twitter.com/TSKHUkzdPB
— News18 (@CNNnews18) February 21, 2023
പുറകിലൂടെ കൂട്ടത്തോടെ എത്തിയ തെരുവു നായകൾ കുട്ടിയെ വലിച്ച് താഴെയിട്ടശേഷം അക്രമിക്കുകയായിരുന്നു. കുട്ടി എഴുന്നേറ്റ് ഓടാൻ ശ്രമിച്ചെങ്കിലും വസ്ത്രത്തില്‍ കടിച്ച് നായ്കള്‍ താഴെയിടുകയും തുടര്‍ന്ന് ഭയനാകരമായ രീതിയില്‍ കൂടുതല്‍ നായ്കളെത്തി കടിച്ചുകീറുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.