• HOME
 • »
 • NEWS
 • »
 • india
 • »
 • 43 MINISTERS 400 KM 19 STATES 150 CONSTITUENCIES BJP BEGINS PREP FOR 2024

43 മന്ത്രിമാര്‍, 400 കിലോമീറ്റര്‍, 19 സംസ്ഥാനങ്ങള്‍, 150 മണ്ഡലങ്ങള്‍2; 024 തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിജെപി

മന്ത്രിമാര്‍ അവരുടെ സ്വന്തം മണ്ഡലത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ, ഒരു തുറന്ന വാഹനത്തില്‍ യാത്ര ആരംഭിക്കുകയും നാലോളം ലോക്സഭാ മണ്ഡലങ്ങളിലൂടെ സ്വന്തം ജില്ലയിലേക്ക് പോകുകയും ചെയ്യും.

ഗംഭീരവും ആകര്‍ഷകവുമായ യാത്ര സാധാരണക്കാരിലേക്ക് എത്തണമെന്ന് പാര്‍ട്ടി
നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഗംഭീരവും ആകര്‍ഷകവുമായ യാത്ര സാധാരണക്കാരിലേക്ക് എത്തണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശത്തില്‍ പറയുന്നു.

 • Share this:
  പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്റെ പുതിയ മന്ത്രിസഭയെ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയാത്തതിനാല്‍, 19 സംസ്ഥാനങ്ങളില്‍ ഓഗസ്റ്റ് 16 ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജന ആശിര്‍വാദ് യാത്രയുടെ ഭാഗമായി അവരെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

  43 മന്ത്രിമാര്‍ അവരുടെ സ്വന്തം മണ്ഡലത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ നിന്ന് ഒരു തുറന്ന വാഹനത്തില്‍ യാത്ര തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ സ്വന്തം ജില്ലയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമികരിച്ചിട്ടുള്ളത. 150 ലോക്സഭാ മണ്ഡലങ്ങളും 15,000 കിലോമീറ്ററിലധികം ദൂരവും ലക്ഷ്യം വെക്കുന്ന ബിജെപി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെക്കുന്നു.

  ഉദാഹരണത്തിന്, വൈദ്യുതി മന്ത്രി ആര്‍.കെ. സിങ്ങ് ഗയയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നതെങ്കില്‍ തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് രാജസ്ഥാനില്‍ നിന്ന് തുടങ്ങി അദ്ദേഹത്തിന്റെ മണ്ഡലമായ അല്‍വാറിലേക്ക് പോകും.

  ജനങ്ങളുമായി സംസാരിക്കുവാനും ഇടപഴകാനുമായി ഗ്രാമങ്ങളിലോ ചെറു പട്ടണങ്ങളിലോ ആയിരിക്കും മന്ത്രിമാര്‍ രാത്രിയില്‍ താമസിക്കുക. യാത്രയുടെ ഭാഗമായി പ്രമുഖ മതവിശുദ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ദേശീയ, സംസ്ഥാന തല കായിക താരങ്ങള്‍, രക്തസാക്ഷികളുടെ കുടുംബങ്ങള്‍ കള്‍ തുടങ്ങിയവരെ സന്ദര്‍ശിക്കുകയും ചെയ്യും.

  ജന്‍ ആശീര്‍വാദ് യാത്ര നടക്കിന്നതിനാല്‍ മുഴുവന്‍ ബിജെപി എംപിമാരോടും ആഗസ്റ്റ് 16 മുതല്‍ അവരുടെ മണ്ഡലത്തില്‍ ഉണ്ടായിരിക്കുവാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

  നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് കേന്ദ്ര മന്ത്രിമാര്‍ പൊതുജനങ്ങളില്‍ നിന്ന് വളരെ അകലെ അതായത് കൈയ്യെത്തി പിടിക്കാന്‍ കഴിയാത്ത രീതിയില്‍ ഉയരത്തിലുള്ള മരക്കൊമ്പിലെ പഴങ്ങള്‍ പോലെയാണെന്ന ധാരണ പൊതുവേയുണ്ട്്. ഇത് ഇല്ലാതാക്കി തന്റെ കൗണ്‍സിലിലെ ഓരോ മന്ത്രിയും ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കണമെന്നു അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് പാര്‍ട്ടി അധികൃതര്‍ പറഞ്ഞു.

  'സമീപകാല മന്ത്രിസഭാ വിപുലീകരണം വിശാലമായ പ്രാതിനിധ്യത്തിന്റെ ഉദാഹരണമാണ്. ഒരു വശത്ത്, 11 വനിതാ മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഇടം നേടിയപ്പേള്‍ മറുവശത്ത് പരമാവധി പ്രദേശങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചു''. മുതിര്‍ന്ന ഒബിസി, പിന്നോക്ക ജാതികള്‍ക്കും പ്രദേശങ്ങള്‍ക്കും മന്ത്രിസഭയില്‍ പ്രാധാന്യമുണ്ടെന്നും അവരുടെ പ്രതിനിധിയായി ഒരാള്‍ ഇവിടെയുണ്ടെന്നുമുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കേണ്ടത് പ്രധാനമാണെന്നും ഒരു മുതിര്‍ന്ന പ്രവര്‍ത്തകന്‍ പറഞ്ഞു

  സ്ത്രീകളെയും ദളിത്, പട്ടിക വര്‍ഗ്ഗ എംപിമാരെയും മന്ത്രിമാരാക്കാന്‍ അനുവദിച്ചില്ലെന്നും, ഗ്രാമീണ പശ്ചാത്തലത്തിലുള്ള പുതിയ കേന്ദ്ര മന്ത്രിമാരെ പരിചയപ്പെടുത്താനുള്ള ശ്രമത്തില്‍ പ്രതിപക്ഷത്തിനു താത്പര്യമുണ്ടായിരുന്നില്ലായെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വച്ചു പറഞ്ഞിരുന്നു. ജന്‍ ആശീര്‍വാദ് യാത്രയിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സന്ദേശം ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

  ഗംഭീരവും ആകര്‍ഷകവുമായ യാത്ര സാധാരണക്കാരിലേക്ക് എത്തണമെന്ന്  പാര്‍ട്ടി  നിര്‍ദ്ദേശത്തില്‍ പറയുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, സാനിറ്റൈസറുകള്‍ ഉപയോഗിക്കുക തുടങ്ങിയ എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും യാത്രയില്‍ പാലിക്കണമെന്നും പരാമര്‍ശിച്ചിട്ടുണ്ട്. യാത്രയുടെ ഭാഗമായി മോദി സര്‍ക്കാര്‍ നടത്തിയ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടുന്ന ഹോര്‍ഡിംഗുകളും, ബിജെപിയുടെ താമര ചിഹ്നത്തോടൊപ്പം പ്രധാനമന്ത്രിയുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

  യാത്രയ്ക്കിടെ വിവിധ ഇടങ്ങളില്‍ ഹ്രസ്വവും ഫലപ്രദവുമായ പ്രസംഗങ്ങള്‍ നടത്തി മോദി സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിവിധ വികസന പദ്ധതികളെക്കുറിച്ചും പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുവാനും മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കണമെന്നും വ്യാപകമായ സോഷ്യല്‍ മീഡിയ പ്രചാരണം ഉണ്ടാകണമെന്നും പാര്‍ട്ടി നിര്‍ദ്ദേശത്തില്‍ പറയുന്നു. യാത്രയുടെ 19 സംസ്ഥാന മേധാവികള്‍ക്കു പുറമേ ഇന്‍ചാര്‍ജുകളേയും നിയമിക്കുന്നതാണ്.

  ഡല്‍ഹി, യുപി, ബിഹാര്‍, രാജസ്ഥാന്‍, ത്രിപുര, ജാര്‍ഖണ്ഡ്, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ഒഡിഷ, മണിപ്പൂര്‍, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക എന്നീ 19 സംസ്ഥാനങ്ങളിലാണ് യാത്ര നടത്തുക.

  .
  Published by:Karthika M
  First published:
  )}