• HOME
  • »
  • NEWS
  • »
  • india
  • »
  • 443 PEOPLE LOST THEIR LIVES TO AIDS IN MIZORAM MM

മിസോറാമിൽ കഴിഞ്ഞ വർഷം എയ്ഡ്സ് മൂലം ജീവൻ നഷ്ടപ്പെട്ടത് 443 പേ‍ർക്കെന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്ക്

മിസോറാമിൽ 2019-2020 സാമ്പത്തിക വർഷത്തിൽ എയ്ഡ്സ് മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം 443 പേർ മരിച്ചുവെന്ന് റിപ്പോർട്ട്

മിസോറാമിൽ 2019-2020 സാമ്പത്തിക വർഷത്തിൽ എയ്ഡ്സ് മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം 443 പേർ മരിച്ചുവെന്ന് റിപ്പോർട്ട്

മിസോറാമിൽ 2019-2020 സാമ്പത്തിക വർഷത്തിൽ എയ്ഡ്സ് മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം 443 പേർ മരിച്ചുവെന്ന് റിപ്പോർട്ട്

  • Share this:
    മിസോറാമിൽ 2019-2020 സാമ്പത്തിക വർഷത്തിൽ എയ്ഡ്സ് മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം 443 പേർ മരിച്ചുവെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്ബുക്ക് മിസോറം 2020 പ്രകാരം 2019-2020 കാലയളവിൽ 2,339 പേർക്ക് എയ്ഡ്സ് ബാധിച്ചതായും കണ്ടെത്തി.

    2018-19 ൽ 2,237 പേർ എച്ച്ഐവി പോസിറ്റീവ് ആണെന്നും 716 പേർ രോഗം ബാധിച്ച് മരിച്ചതായും കണ്ടെത്തിയിരുന്നു. സ്റ്റേറ്റ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ലഘുലേഖ അനുസരിച്ച് 2019-2020 കാലയളവിൽ 51,691 രക്ത സാമ്പിളുകൾ പരിശോധിച്ചു. 2018-2019 കാലയളവിൽ 65,615 സാമ്പിളുകളാണ് പരിശോധിച്ചത്.

    നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) കണക്കനുസരിച്ച്, മൊത്തം 10.91 ലക്ഷം ജനസംഖ്യയുടെ (2011 സെൻസസ്) 2.32 ശതമാനം എയ്ഡ്സ് രോഗബാധിതരുള്ള മിസോറാമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികളുള്ള സംസ്ഥാനം. 1990 ഒക്ടോബറിലാണ് മിസോറാമിൽ ആദ്യത്തെ എച്ച്ഐവി പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.

    മിസോറാം സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ (MSACS) കണക്കനുസരിച്ച്, 1,972 ഗർഭിണികൾ ഉൾപ്പെടെ 23,092 പേർക്ക് ഇതുവരെ എയ്ഡ്സ് ബാധിച്ചിട്ടുണ്ട്. 1990 ഒക്ടോബർ മുതൽ സെപ്റ്റംബർ 2020 വരെ 2877 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് 78 ശതമാനത്തിലധികം എച്ച്ഐവി പോസിറ്റീവ് കേസുകളും ലൈംഗിക ബന്ധത്തിലൂടെ പകരുന്നവയാണ്. അതേസമയം 20 ശതമാനം കേസുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ പങ്കിടുന്ന സൂചികളിലൂടെയാണ് പകരുന്നത്.



    MSACSന്റെ കണക്കനുസരിച്ച് മിസോറാമിൽ 1000 പേരിൽ 1.19 പേർക്ക് എയ്ഡ്സ് ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. 25-34 വയസ്സിനിടയിലുള്ള യുവാക്കൾക്കിടയിലാണ് എയ്ഡ്സ് അപകട നിരക്ക് ഏറ്റവും ഉയർന്നു നിൽക്കുന്നത്. ആകെ എയ്ഡ്സ് രോ​ഗികളുടെ എണ്ണത്തിന്റെ 42.59 ശതമാനം ഈ പ്രായപരിധിയിൽ ഉൾപ്പെടുന്നവരാണ്. 26.49 ശതമാനം രോ​ഗികൾ 35-49 വയസ് പ്രായപരിധിയിൽപ്പെടുന്നവരാണ്.

    മിസോറാമിൽ നിന്നുള്ള വൻലാൽറുവാട്ടി കോൾനി എന്ന വനിത 10,000ത്തിലേറെ എച്ച് ഐ വി ബാധിതരെ ജോലി കണ്ടെത്താനും സാധാരണ ജീവിതം നയിക്കാനും സഹായിച്ചിട്ടുള്ള വ്യക്തിയാണ്. എയ്ഡ്സിന് കാരണമായ വൈറസാണ് എച്ച് ഐ വി അഥവാ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്. ഈ രോഗം ബാധിച്ച ആളുകളുടെ അടുത്ത് വരാൻ പോലും മറ്റുള്ളവർ മടി കാണിക്കുന്ന തരത്തിലുള്ള ശക്തമായ പോതുബോധം നിലനിൽക്കവെയാണ് ഈ രോഗത്തോട് പോരാടി ജീവിക്കുന്നവർക്ക് സഹായവും സാന്ത്വനവുമായി ഈ വനിത എത്തിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മയക്കുമരുന്നിന് ഇരയായ കോൾനി ഞരമ്പുകളിലേക്ക് നേരിട്ട് മയക്കുമരുന്ന് കുത്തിവെച്ചതിന്റെ ഫലമായി തന്റെ ഇരുപതാം വയസിൽ എച്ച് ഐ വി ബാധിതയാവുകയായിരുന്നു.

    Summary: At least 443 people died in Mizoram due to complications caused by AIDS during the financial year 2019-2020, as per official data. According to statistical handbook Mizoram 2020, released on Monday, 2,339 people were diagnosed with AIDS during 2019-2020. In 2018-19, 2,237 people were found to be HIV-positive and 716 died due to the disease
    Published by:user_57
    First published:
    )}