• HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ രജിസ്റ്റർ: കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയത് 445 ബംഗ്ലാദേശികൾ

പൗരത്വ രജിസ്റ്റർ: കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയത് 445 ബംഗ്ലാദേശികൾ

നവംബർ, ഡിസംബർ മാസങ്ങളിൽ 445 പേർ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

News 18

News 18

  • News18
  • Last Updated :
  • Share this:
    ധാക്ക: പൗരത്വ രജിസ്റ്റർ ആരംഭിച്ചതിനു ശേഷം 445 ബംഗ്ലാദേശികൾ ഇന്ത്യയിൽ നിന്ന് തിരിച്ചുപോയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും ആളുകൾ ഇന്ത്യയിൽ നിന്ന് മടങ്ങിയത്. ബംഗ്ലാദേശ് പാരാമിലിട്ടറി ഫോഴ്സ് തലവൻ വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

    ധാക്കയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ബോർഡർ ഗാർഡ് ബംഗ്ലാദേശ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷഫീനുൾ ഇസ്ലാം ആണ് കണക്കുകൾ പുറത്തുവിട്ടത്. 'അനധികൃതമായി ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടന്നതിന് 2019ൽ 1000 ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ 445 പേർ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയിരുന്നു' - അദ്ദേഹം വ്യക്തമാക്കി.

    പൗരത്വ നിയമഭേദഗതിക്ക് എതിരെ കാമ്പസിനു മുന്നിലെ റോഡിൽ 'ചുമരെഴുത്തു'മായി ജാമിയയിലെ വിദ്യാർഥികൾ

    അവരുടെ തിരിച്ചറിയൽ രേഖകൾ പ്രാദേശിക പ്രതിനിധികൾ മുഖാന്തിരം പരിശോധിച്ചെന്നും എല്ലാവരും ബംഗ്ലാദേശികൾ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായി കൈയേറ്റം നടത്തിയതിന് 253 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ, പ്രാഥമിക അന്വേഷണത്തിൽ അവരിൽ മൂന്നുപേർ മനുഷ്യക്കടത്തുകാരാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ അതിർത്തി കടക്കൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
    Published by:Joys Joy
    First published: