• HOME
  • »
  • NEWS
  • »
  • india
  • »
  • Jaii | 70കാരന് പകരം 45കാരൻ ജയിലിൽ; പരാതി ചെവിക്കൊള്ളാതെ പോലീസ്; ഒടുവിൽ അന്വേഷണം

Jaii | 70കാരന് പകരം 45കാരൻ ജയിലിൽ; പരാതി ചെവിക്കൊള്ളാതെ പോലീസ്; ഒടുവിൽ അന്വേഷണം

എന്താണ് യഥാ‍ർഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു

Jail

Jail

  • Share this:
    ജബൽപൂർ (മധ്യപ്രദേശ്): വിചിത്രമായ കേസിൽ 70കാരന് പകരം 45കാരൻ ജയിലിൽ കിടന്നത് 84 ദിവസം. മധ്യപ്രദേശിലെ ജബൽപൂരിലാണ് (Jabalpur)  സംഭവം. നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ കോമൾ പാണ്ഡെ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജബൽപൂർ (Jabalpur) എസ്‍പി സിദ്ദാ‍ർത്ഥ് ബഹുഗുണയ്ക്ക് പരാതി നൽകിയിരിക്കുകയാണ്. തട്ടിപ്പ് കേസിൽ (Fraud Case) താൻ അന്യായമായി ജയിലിൽ കിടക്കേണ്ടി വന്നതായി കോമൾ പാണ്ഡെ പറഞ്ഞു. പോലീസുകാരോട് പലതവണ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    എന്താണ് യഥാ‍ർഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിറ്റി ചുമതലയുള്ള ഒരു എസ്‍പിയെയാണ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. ടോൾ നികുതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് കോമൾ പാണ്ഡെയ്ക്ക് ജയിലിൽ കിടക്കേണ്ടി വന്നത്. പാണ്ഡെയുടെ പരാതിയിൽ പറയുന്നത് പ്രകാരം പ്രദേശത്തെ ബിസിനസുകാരനായ അമിത് കമ്പരിയക്കെതിരെയാണ് തട്ടിപ്പ് കേസിൽ പരാതി വന്നത്. കൻഹ റിസ‍ർവ് മേഖലയിലെ ടോൾ കളക്ഷൻ കരാർ ഏറ്റെടുത്തിരുന്നത് അമിത്താണ്. ഇയാൾ അമിത ടോൾ ചുമത്തി രേഖകളിൽ കൃത്രിമം കാണിച്ചുവെന്നാണ് പരാതി. കട്ടിയ പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റ‍ർ ചെയ്യുകയും ചെയ്തു.

    Also Read- കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് കത്ത്

    അമിതിനെക്കൂടാതെ പിതാവ് അനിരുദ്ധ് പ്രതാപ് ചതുർവേദിയെയും മറ്റ് ചിലരെയും കേസിൽ പ്രതികളാക്കിയാണ് എഫ്ഐആർ എഴുതിയിരിക്കുന്നത്. ഇവർക്കെല്ലാവർക്കും ആദ്യം ജാമ്യം ലഭിച്ചു. 2021 സെപ്തംബർ 15നാണ് പാണ്ഡ ഈ കേസിൻെറ ഭാഗമാവുന്നത്. അമിതും മറ്റ് ചില കൂട്ടാളികളും ചേർന്ന് തന്നെ ബലം പ്രയോഗിച്ച് മാണ്ഡ‍്ല കോടതിയിലെത്തിച്ച് ചില പേപ്പറുകളിൽ ഒപ്പിടിവിച്ചുവെന്ന് പാണ്ഡെ പരാതിയിൽ പറയുന്നു. അമിതിനെയും പിതാവിനെയും മൂന്നാം പ്രതിയെയും കോടതി അഞ്ച് വ‍ർഷത്തേക്ക് ജയിൽശിക്ഷയ്ക്ക് വിധിച്ചു. സെപ്തംബ‍ർ 22ന് തന്നെ വീണ്ടും അമിത്തിന്റെ കൂട്ടാളികൾ കോടതിയിലെത്തിച്ച് അമിത്തിന്റെ പിതാവിന് പകരം പേപ്പറുകളിൽ ഒപ്പ് വയ്പ്പിച്ചുവെന്ന് പാണ്ഡെ പരാതിയിൽ പറയുന്നുണ്ട്.

    Also Read- PM Modi | മക്രോ, ഷോൾസ്, ഫ്രെഡറിക്സൺ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ മോദി; മേയിൽ യൂറോപ്പിലേക്ക്

    ഇതിന് ശേഷം തന്നെയും മറ്റ് രണ്ട് പേരെയും പോലീസ് മറ്റാളുകളുടെ പേരിൽ അറസ്റ്റ് ചെയ്തു. 84 ദിവസം കഴിഞ്ഞാണ് ഇപ്പോൾ പാണ്ഡെക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. നാല് മാസങ്ങൾക്ക് ശേഷം ഏപ്രിൽ 13നാണ് പരാതി നൽകിയിരിക്കുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം താൻ വല്ലാത്ത മാനസിക സമ്മ‍ർദ്ദത്തിലായിരുന്നുവെന്നും അതിനാലാണ് പരാതി നൽകാൻ ഇത്രയും വൈകിയതെന്നും പാണ്ഡെ പറഞ്ഞു. "എനിക്ക് വേണ്ടത് നീതി മാത്രമാണ്. 70കാരനായ ഒരാൾക്ക് വേണ്ടിയാണ് 45കാരനായ ഞാൻ ജയിലിൽ കിടന്നത്. മറ്റൊരാൾ ചെയ്ത കുറ്റത്തിന് താൻ ജയിലിൽ കിടക്കേണ്ടി വന്നിരിക്കുകയാണ്. പല തവണ പോലീസുകാരെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണ്. പക്ഷേ ആരും ചെവിക്കൊണ്ടില്ല," പാണ്ഡെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രിയങ്ക ശുക്ല ഐപിഎസാണ് നിലവിൽ പുതിയ കേസ് അന്വേഷിക്കുന്നത്.
    Published by:Rajesh V
    First published: