• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജീവൻ നഷ്ടമായത് 465 പേർക്ക്

news18india
Updated: July 28, 2018, 7:04 PM IST
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജീവൻ നഷ്ടമായത് 465 പേർക്ക്
news18india
Updated: July 28, 2018, 7:04 PM IST
ന്യൂഡൽഹി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ചു സംസ്ഥാനങ്ങളിലായി ഇത്തവണ മരിച്ചത് 465 പേർ. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നാഷണൽ എമർജൻസി റെസ്പോൺസ് സെന്‍റർ (എൻ ഇ ആർ സി) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിൽ 125 പേർക്കാണ് ജീവൻ നഷ്ടമായത്. മഹാരാഷ്ട്ര (138), വെസ്റ്റ് ബംഗാൾ (116), ഗുജറാത്ത് (52), അസ്സം (34) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മഴക്കെടുതി മരണങ്ങളുടെ കണക്ക്.

മഴയും വെള്ളപ്പൊക്കവും കേരളത്തെ മുഴുവനായും ബാധിച്ചപ്പോൾ മഹാരാഷ്ട്രയിലെ 26 ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. വെസ്റ്റ് ബംഗാളിലെ 22 ജില്ലകളെയും അസ്സമിലെ 21 ജില്ലകളെയും ഗുജറാത്തിലെ 10 ജില്ലകളെയും മഴയും പ്രളയവും ബാധിച്ചു. കേരളത്തിൽ, 1.43 ലക്ഷം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. സംസ്ഥാനത്ത് 125 പേർ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചു. ഒമ്പതുപേരെ കാണാതായിട്ടുണ്ട്.

അസ്സമിൽ 10.17 ലക്ഷം ആളുകളെയാണ് മഴ ബാധിച്ചത്. ഇതിൽ, 2.17 ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ജീവിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അസ്സമിൽ ഉണ്ട്. വെസ്റ്റ് ബംഗാളിൽ 1.61 ലക്ഷം ആളുകളെ കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ചു. ഗുജറാത്തിൽ 15,912 ആളുകളെ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് മാറ്റി പാർപ്പിച്ചു. 11 എൻ ഡി ആർ എഫ് സംഘങ്ങളാണ് ഗുജറാത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ളത്.
First published: July 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍